Current Date

Search
Close this search box.
Search
Close this search box.

എല്‍ സല്‍വാദറിലെ ശവപ്പെട്ടി നിര്‍മിക്കുന്ന നഗരം

gfj.jpg

പാരമ്പര്യമായി ചെയ്തു വന്നിരുന്ന കച്ചവടങ്ങളും വ്യവസായങ്ങളും ഉപേക്ഷിച്ച് ലാഭം മുന്നില്‍ക്കണ്ട് ശവപ്പെട്ടി കച്ചവടത്തിലേക്ക് നീങ്ങിയ ഒരു നഗരമുണ്ട്. മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സല്‍വാദറിലെ ജുക്വാപ നഗരമാണത്.

ജുക്വാപോയുടെ തെരുവ് വീഥികളിലൂടെ നടന്നാല്‍ നിങ്ങള്‍ക്കൊരു കാര്യം വ്യക്തമാവും ഈ ചെറിയ പട്ടണം ഒരു സാധാരണ സ്ഥലമല്ലെന്ന്. ആദ്യ നോട്ടത്തില്‍ ഇവിടെ ശാന്തവും സമാധാനവുമായിട്ടാകും കാണാന്‍ കഴിയുക, എന്നാല്‍ പിന്നീട് നമുക്ക് ചെറിയ പിരിമുറക്കം അനുഭവപ്പെട്ടേക്കാം. നേരത്തെ ബേക്കറികളും മറ്റുമായിരുന്ന കടകളില്‍ ഇപ്പോള്‍ ശവപ്പെട്ടി നിര്‍മാണം നടക്കുന്നതായി നമുക്ക് കാണാം. രൂക്ഷമായ വുഡ് വാര്‍ണിഷിന്റെ ഗന്ധവും ഇവിടെനിന്നും നമുക്ക് അനുഭവപ്പെടും.

18,000 ജനങ്ങള്‍ മാത്രമുള്ള ഈ തെരുവ് അഞ്ചു വര്‍ഷമായി രാജ്യത്തെ ശവപ്പെട്ടി നിര്‍മാണങ്ങളുടെ ആസ്ഥാനമാണെന്നാണ് അറിയപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്ത് നടന്ന ആക്രമണങ്ങളാണ് ഇവിടെ ഈ വ്യവസായം തഴച്ചുവളരാന്‍ കാരണമായത്. ഒരു ദിവസം 22 പേരാണ് ഇവിടെ കൊല്ലപ്പെടുന്നത് എന്നാണ് കണക്ക്. ലോകത്ത് ഏറ്റവും കൂടുതല്‍ നരഹത്യകള്‍ നടക്കുന്ന ഒരു രാജ്യമായി മാറിയിരിക്കുകയാണ് ഇന്ന് എല്‍ സാല്‍വദര്‍. ചിലര്‍ക്ക് ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഈ വ്യവസായം സഹായകരമായി. രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികളും ശവപ്പെട്ടി നിര്‍മാണത്തിലേര്‍പ്പെട്ടു. കുട്ടികള്‍ കഞ്ചാവ്-ലഹരി മാഫിയ സംഘങ്ങളില്‍ അകപ്പെടുന്നതും തുടര്‍ന്ന് നടക്കുന്ന ആക്രമണങ്ങള്‍ തടയാനും ഇത്തരത്തില്‍ കച്ചവടത്തിലേര്‍പ്പെടുന്നതിലൂടെ സാധിച്ചിട്ടുണ്ട്.

അതേസമയം, വിവിധ മാഫിയ സംഘങ്ങള്‍ ശവപ്പെട്ടി നിര്‍മാതാക്കളോട് നികുതി അടക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. 2015ല്‍ എല്‍ സാല്‍വാദറിലെ 41 ശതമാനം ജനസംഖ്യയും ദാരിദ്ര്യത്തിലാണ് ജീവിച്ചിരുന്നത്. ഇതില്‍ 10 ശതമാനം പേരും കടുത്ത ദാരിദ്ര്യത്തിലായിരുന്നു. 2010നും 2016നും ഇടയില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 1.9 ശതമാനമായിരുന്നു.

എന്നാല്‍ 2013ഓടെ സാമ്പത്തിക ദുരന്തത്തില്‍ നിന്ന് പട്ടണത്തിന്റെ സാമ്പത്തികാവസ്ഥ മാറിമറിയാന്‍ തടങ്ങി. ജുക്വാപയില്‍ വ്യാവസായിക രംഗത്ത് ഒരു കുതിച്ചുച്ചാട്ടം ഉണ്ടായി. ഈ ചെറിയ മുനിസിപ്പാലിറ്റിയില്‍ ഇന്ന് 18 രജിസ്റ്റര്‍ ചെയ്ത ശവപ്പെട്ടി നിര്‍മാണ വ്യവസായികളാണുള്ളത്. ‘ഞാന്‍ ഈ കച്ചവടത്തിലൂടെയാണ് ഇന്ന് ജീവിക്കുന്നത്. എനിക്കും എന്റെ കുടുംബത്തിനും ഇന്ന് ഇതില്‍ നിന്നുള്ള വരുമാനം ധാരാളമാണ്’ ഇത് ഇന്ന് നല്ലൊരു വ്യവസായമാണ്. എന്റെ കുടുംബത്തെയും രക്ഷിതാക്കളെയും നോക്കാന്‍ എനിക്ക് ഇതിലൂടെ സാധിക്കുന്നു 50കാരനായ ശവപ്പെട്ടി കച്ചവടക്കാരനായ വില്യം പറയുന്നു.

അവലംബം: aljazeera.com
മൊഴിമാറ്റം: സഹീര്‍ അഹ്മദ്

 

 

Related Articles