Current Date

Search
Close this search box.
Search
Close this search box.

എന്റെ കഥ -1 : ഡോ. സെബ്രിന ലീ

എന്റെ ജീവിതപരിവർത്തനം വളരെ നേരത്തെ തന്നെയുണ്ടായ വ്യക്തിപരമായ ചില തിരിച്ചറിവുകളാണ്. എന്റെ ഉള്ളിൽ നിന്നുണ്ടായ സ്വത്വബോധം . ഓരോരുത്തരുടേയും വ്യക്തിത്വം വെള്ളത്താൽ ചുറ്റപെട്ട ചെറുകരയാവും .
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്വയം സത്ത നാം കാണുന്നതുപോലെ, പരിണാമപരവും ക്രമേണ വളരെ പതുക്കെ സ്വഭാവത്തിൽ വികസിക്കുകയും ഉണ്ടായിത്തീരുകയും ചെയ്യുന്ന സ്വാഭാവികമായ ഒന്ന് . വൈവിധ്യമാർന്ന സാംസ്കാരികവും ക്രിയാത്മകവുമായി തുറന്നിരിക്കുന്ന അസ്തിത്വത്തെക്കുറിച്ചുള്ള ഈ ധാരണയാണ്, എന്റെ പരിവർത്തനത്തെ വളരെയധികം സഹായിച്ചത്. വൈകാരികമായും ബുദ്ധിപരമായും, പടിഞ്ഞാറും കിഴക്കും ഇക്കാര്യത്തിൽ തുല്യമാണെന്ന് മനസ്സിലാക്കിയതാണ് എന്റെ ഉണ്മയെ മാറ്റിയെഴുതുന്നതിന് വേഗത പകർന്നത് എന്ന് പറയുന്നതാവും ശരി.

രണ്ടാമതായി, എന്റെ അമ്മയുടെ കുടുംബത്തിലെ ചില വിമത സ്ത്രീകളുടെ ചരിത്രം എന്റെ പരിവർത്തനത്തിന്റെ ഉപബോധതലത്തിൽ എന്നെ സഹായിച്ചിരിക്കാമെന്ന് കരുതുന്നു. ഒരു പഴയ തെക്കൻ ഇറ്റാലിയൻ കുടുംബത്തിലാണ് എന്റെ ജനനം. എന്റെ മുത്തശ്ശിയുടെ മുത്തശ്ശി അസാധാരണമായ “കുലീനത ” കാത്തുസൂക്ഷിച്ചിരുന്ന കുടുംബത്തിൽ പിറന്ന സ്ത്രീയായിരുന്നു. എന്നാൽ എല്ലാ കുടുംബ മാനദണ്ഡങ്ങൾക്കും വിരുദ്ധമായായിരുന്നു അവരുടെ ജീവിത മത്സരം. ഒരു സാധാരണക്കാരനെ വിവാഹം കഴിച്ചു . അങ്ങനെ 19-ആം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ ആ സോ-കോൾഡ് പ്രഭ്വിത്വമൊക്കെ നഷ്ടപ്പെട്ടു. “നല്ലൊരു വീട്ടമ്മ” യെപ്പോലെ കുടുംബത്തെ സജീവമായി പരിപാലിക്കുന്നതിനുപകരം ഒപെറാ കേന്ദ്രങ്ങളിലും സുഹൃത്തുക്കളുടെ കൂടേയും കൂടുതൽ സമയം ചെലവഴിച്ച, ബോഹെമിയൻ (സാമൂഹികാചാരങ്ങളെ ലംഘിക്കുന്ന ) ജീവിതം നയിച്ച അസാധാരണമായ സ്ത്രീയായിരുന്നു അവരുടെ മക്കളും .

ഈ സ്ത്രീകളുടെയും മറ്റ് ചില വർണ്ണാഭമായ പൂർവ്വികരുടെയും കഥകൾ കേട്ടാണ് ഞാൻ വളർന്നത്. അവരുടെ മത്സരപരമായ വിമതത എന്റെ രക്തത്തിലും പതിഞ്ഞിരിക്കാം, കാരണം ഞാൻ വിവാഹം കഴിച്ചയാൾ വ്യത്യസ്ത സംസ്കാരത്തിൽ പെട്ടയാളാണ്. (മലയാളിയായ ഇസ്ലാമിക പ്രബോധകൻ Abdel Latif Chalikandi
അബ്ദുല്ലത്തീഫ് സാഹിബാണ് ലേഖികയുടെ ഭർത്താവ്).വ്യക്തിപരവും വൈകാരികവുമായ വ്യതിരിക്തതകൾ ഉൾചേർന്ന ആ ജീവിതം അങ്ങിനെ തുടങ്ങി. സ്വതന്ത്രമായി ചില ആത്മീയ, മത, സാഹിത്യ, ബൗദ്ധിക രീതികളുമായി ബോധപൂർവ്വമായ സമ്പൂർണ്ണ ജീവിത ബന്ധം തിരഞ്ഞെടുത്തു എന്നു പറയലാവും ശരി.

Also read: ദുല്‍ഹജ്ജ് മാസത്തില്‍ ചെയ്യേണ്ട പത്ത് കാര്യങ്ങള്‍

ഒരു പരിധിവരെ നല്ല വിദ്യാഭ്യാസം ലഭിക്കാൻ ഉതവിയുണ്ടായി. ഈ വിദ്യാഭ്യാസം ഒരുപക്ഷേ സൃഷ്ടിപരമായ പങ്ക് വഹിക്കുകയും എന്റെ പരിവർത്തനത്തെ കൂടുതൽ ഫലപ്രദവും സാമൂഹികവുമായി മാറ്റുകയും ചെയ്തുവെന്നാണ് എന്റെ വിശ്വാസം.

എനിക്ക് എട്ട് വയസ്സുള്ളപ്പോൾ പ്രൈമറി സ്കൂളിലായിരിക്കുമ്പോൾ എന്റെ മാതാപിതാക്കൾ പാശ്ചാത്യ സംഗീതത്തിലെ പാഠങ്ങൾക്കൊപ്പം ലാറ്റിൻ, ഗ്രീക്ക് ഭാഷകളിൽ പതിവായി ട്യൂഷനുകൾ ക്രമീകരിച്ചു. ഈ രണ്ട് ട്യൂഷനുകളും ഏകദേശം 5 വർഷത്തോളം തുടർന്നു, ഇത് എന്നെ ക്ലാസിക്കൽ ഭാഷകളെക്കുറിച്ച് നല്ല ഉൾക്കാഴ്ച നേടാൻ സഹായിച്ചു എന്ന് പറയുന്നതാവും ശരി. കൂടാതെ എന്നെ ഒരു നല്ല പിയാനോവിസ്റ്റാക്കി . ലാറ്റിൻ, ഗ്രീക്ക് ഭാഷകളിലെ 5 വർഷത്തെ ആദ്യകാല പരിശീലനം എനിക്ക് പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സ്ഥാപിതമായ ഇറ്റലിയിലെ ഒരു പൊതുവിദ്യാഭ്യാസ സംവിധാനമായ ലൈസോ ക്ലാസിക്കോയിൽ (സ്കൂൾ ഓഫ് ക്ലാസിക്സ്) ചേരുന്നത് എളുപ്പമാക്കി. വളരെ ആഴത്തിലുള്ള ക്ലാസിക്കൽ പഠനങ്ങളായിരുന്നു അവിടുത്തെ പാഠ്യരീതി.

ഗ്രീക്ക്, ലാറ്റിൻ തത്വചിന്തകൾക്കൊപ്പം വിപുലമായ ക്ലാസിക്കൽ വ്യാകരണം, സാഹിത്യം, കവിത, രണ്ട് ഭാഷകളിലെയും മിക്കവാറും എല്ലാ വശങ്ങളും എന്നെ പഠിപ്പിച്ച ലൈസിയോ ക്ലാസിക്കോയിൽ ഞാൻ മറ്റൊരു 5 വർഷങ്ങൾ ചെലവഴിച്ചു. തത്ത്വചിന്താ ലഘുലേഖകൾ, കവിത, ഗദ്യം എന്നിവ ലാറ്റിൻ, ഗ്രീക്ക് ഭാഷകളിൽ നിന്ന് ഇറ്റാലിയൻ ഭാഷയിലേക്കും തിരിച്ചും വിവർത്തനം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യകളിലും അന്ന് പരിശീലനം ലഭിച്ചു. ആ വർഷങ്ങളിൽ ബൈബിൾ പഠനങ്ങൾ, ബൈബിളിന്റെ വ്യാഖ്യാനം മുതലായവയിലും അധ്യാപനം നടന്നിരുന്നു , അതും പുരാതന വേദഭാഷയിൽ .

ഈ പഠനങ്ങൾ യൂറോപ്പിന്റെ സാംസ്കാരിക, സാഹിത്യ, ചരിത്രപരമായ അടിത്തറയെക്കുറിച്ച് വളരെ നല്ല രീതിയിൽ മനസ്സിലാക്കാൻ എന്നെ സഹായിച്ചു. മികച്ച ഗ്രീക്ക്, ലാറ്റിൻ ഭാഷകളുടെ കൃതികളും ഭാഗങ്ങളും വായിക്കാനും വ്യാഖ്യാനിക്കാനും വിമർശിക്കാനും ബൗദ്ധികവും ഭാഷാപരവുമായ കെൽപ്പ് അന്നേ എനിക്ക് കിട്ടി. പ്ലേറ്റോ, അരിസ്റ്റോട്ടിൽ, ഹോമർ മുതലായ തത്ത്വചിന്തകരും എഴുത്തുകാരും ബി.സി ആറാം നൂറ്റാണ്ടിലെ മുൻനിര ഗ്രീക്ക് കവികളിൽ ആൽകോയ്സ് , സാഫോ എന്നിവരുടെ ചില കവിതകൾ ഇറ്റാലിയനിലേക്ക് വിവർത്തനം ചെയ്യാൻ കഴിഞ്ഞു.

ഈ പഠനങ്ങളോടൊപ്പം, ഫ്രഞ്ച്, ജർമ്മൻ, ഇംഗ്ലീഷ് സാഹിത്യങ്ങളും ഇന്ത്യക്കാരായ ടാഗോർ, ഗാന്ധി, നെഹ്രു തുടങ്ങിയവരുടെ പ്രധാന കൃതികൾ ഇറ്റാലിയൻ ഭാഷയിൽ വായിക്കുകയും ചെയ്തു. ഇതിനിടയിൽ, റോമിലെ ഏറ്റവും പഴയ യൂറോപ്യൻ സർവകലാശാലകളിലൊന്നായ സപിയാൻസ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഭാഷയുടെ തത്ത്വചിന്തയിൽ പ്രത്യേക പഠനം നടത്തി തത്ത്വശാസ്ത്രത്തിൽ സംയോജിത ബിരുദം നേടി. പിന്നീട് വത്തിക്കാനുമായി അടുത്ത ബന്ധമുള്ള റോമൻ സർവകലാശാലയിൽ നിന്ന് അരിസ്റ്റോട്ടിലിയൻ തത്ത്വചിന്തയിൽ കേന്ദ്രീകരിച്ച് പിഎച്ച്ഡി നേടി.

Also read: വംശീയത ഒരു വൈറസാണ്

എന്റെ കൗമാരപ്രായത്തിലായിരിക്കുമ്പോൾ സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്യൻ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും പതനത്തെത്തുടർന്ന് ഇറ്റാലിയൻ രാഷ്ട്രീയ രംഗവും മാറാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. ഇറ്റലിയിലെ ചില ഇടതുപാർട്ടികൾ വികസിച്ചുതുടങ്ങിയപ്പോൾ ചിലത് പൂർണ്ണമായും തകർന്നു കഴിഞ്ഞിരുന്നു. രാഷ്ട്രീയമായും ദാർശനികമായും പ്രക്ഷുബ്ധമായ ആ കാലഘട്ടത്തിൽ, കിഴക്കൻ ജർമ്മനിയുടെ ഒടുക്കവും തുടർന്ന് ജർമ്മൻ ഏകീകരണവും കഴിഞ്ഞപ്പോൾ പലപ്പോഴും ബെർലിനിലേക്കും ജർമ്മനിയുടെ മറ്റ് ഭാഗങ്ങളിലേക്കും പോവാനവസരമുണ്ടായി. പുതിയ യൂറോപ്പിന്റെ ജനനം അവിടെയാണ് കണ്ടത് എന്ന് പറയാം.
ഖേദകരമെന്നു പറയട്ടെ, 1990 കളുടെ അവസാനത്തോടെ വലതുപക്ഷ കേന്ദ്രീകൃത നേതാവ് സിൽവിയോ ബെർലുസ്‌കോണിയുടെ നേതൃത്വത്തിൽ ഇറ്റാലിയൻ രാഷ്ട്രീയത്തിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ തുടങ്ങി. ദു:ഖകരമെന്നു പറയട്ടെ 1990 കളുടെ അവസാനമായപ്പോഴേക്കും മറ്റെല്ലാ യൂറോപ്യൻ രാജ്യങ്ങളും വലതുപക്ഷ പാർട്ടികളുടെ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നു.

എന്നെ സംബന്ധിച്ചിടത്തോളം, വലതുപക്ഷ ദേശീയതയുടെ ഈ വളർച്ച തത്ത്വചിന്താ പഠിതാവായ എന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തി. കൗമാരപ്രായത്തിൽ സഹജമായി തിരിച്ചറിഞ്ഞതും ഇപ്പോൾ ബോധപൂർവമായ രീതിയിൽ മനസ്സിലാക്കുന്നതുമായ ദൗത്യം (ധർമ്മം) വിവിധ മതങ്ങളിലും സംസ്കാരങ്ങളിലും ഉടനീളമുള്ള ബന്ധങ്ങളും ധാരണകളും വളർത്തിയെടുക്കാൻ അശ്രാന്തമായി പ്രവർത്തിക്കുകയാണെന്നും ബോധ്യപ്പെട്ടു.

പ്രാഥമികമായി ഇറ്റാലിയൻ-യൂറോപ്യൻ തത്ത്വചിന്തകളും യൂറോപ്യൻ വേരുകളുമായി വളരെ ആഴത്തിൽ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും, മറ്റ് സംസ്കാരങ്ങളും സാഹിത്യവുമാണ് എന്റെ പഠന മേഖല ,വിശിഷ്യാ ഇന്ത്യൻ സംസ്കാരങ്ങളും സാഹിത്യങ്ങളും.

ഇറ്റാലിയൻ തത്ത്വചിന്തകനായ അന്റോണിയോ ഗ്രാംസി തന്റെ ജയിൽ കുറിപ്പുകളിൽ പറയുന്ന ഒരു കാര്യമുണ്ട് : “എല്ലാ മനുഷ്യരും ബുദ്ധിജീവികളാണ്…” ആ അർഥത്തിൽ എല്ലാവരേയും ഉൾക്കൊള്ളാനും ആദരിക്കാൻ കഴിഞ്ഞാൽ എല്ലാ മനുഷ്യ ജീവികളേയും ഒരുപോലെ നമുക്ക് ഉൾകൊള്ളാൻ കഴിയും.

ബോധപൂർവ്വം സ്വതന്ത്രമായി സ്വീകരിച്ച എന്റെ മതത്തിലുള്ള വിശ്വാസം ജീവിതത്തിൽ വളരെ നിർണായകവും സജീവവുമായ പങ്ക് വഹിക്കുന്നതോടൊപ്പം, മാനുഷിക സ്നേഹത്തിലും അനുകമ്പയിലും വേരൂന്നിയ ഒരു സമഗ്ര വിശ്വാസമായിട്ടാണ് ഞാനീ ദർശനത്തെ സമീപിക്കുന്നത്.

(തവാസ്വുൽ യൂറോപ്പ്, റോമിന്റെ അധ്യക്ഷയും ഖുർആൻ,ഹദീസ് ഗ്രന്ഥങ്ങളുടെ ഇറ്റാലിയൻ പരിഭാഷകയുമായ ലേഖിക Sabrina Lei  തന്റെ ജീവിതം പറയുന്നു )

വിവ: ഹഫീദ് നദ്‌വി കൊച്ചി

Related Articles