Current Date

Search
Close this search box.
Search
Close this search box.

വിവേകമില്ലെങ്കില്‍ വിനാശം.

പ്രശസ്തമായൊരു പഴങ്കഥ. മൂന്നംഗങ്ങളുള്ള ഒരു കൊച്ചു കുടുംബമുണ്ടായിരുന്നു. ഭാര്യയും ഭര്‍ത്താവും ഒരു മകളും. അവര്‍ നന്നെ ദരിദ്രരായിരുന്നു. എങ്കിലും അല്ലലും അലട്ടുമുണ്ടായിരുന്നില്ല. എല്ലാവരും വളരെ സംതൃപ്തരായിരുന്നു. അങ്ങനെയിരിക്കെ മൂവര്‍ക്കും ഓരോ വരം ലഭിച്ചു. തങ്ങളുടെ ഓരോ പ്രാര്‍ത്ഥന സ്വീകരിക്കാമെന്ന്.
ഭാര്യ ഉടനെ പ്രാര്‍ത്ഥിച്ചു. ‘ഞാന്‍ ലോകത്തിലെ ഏറ്റവും സുന്ദരിയാവണം’. അതിസുന്ദരിയായതോടെ അവരുടെ അഹങ്കാരത്തിന് അതിരില്ലാതായി. ഭര്‍ത്താവിനോടും വീടിനോടും കടുത്ത പുഛം തോന്നി. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി. ഭാര്യയുടെ ഈ ചെയ്തി ഭര്‍ത്താവിനെ പ്രകോപിതനാക്കി. അയാള്‍ പ്രതികാരത്തിന് തീരുമാനിച്ചു. അയാള്‍ പ്രാര്‍ത്ഥിച്ചു. ‘അവള്‍ ഏറ്റവും വിരൂപിയാകട്ടെ’. അതോടെ ആ സ്ത്രീ ആരിലും അറപ്പുളവാക്കുന്ന വിരൂപിയായി. ഇതു കണ്ട് മകള്‍ക്ക് മാതാവിനോട് സഹതാപം തോന്നി. ‘അവള്‍ പ്രാര്‍ത്ഥിച്ചു. എന്റെ മാതാവ് ആദ്യമുണ്ടായിരുന്ന അവസ്ഥയിലാവട്ടെ’. അങ്ങിനെ ആ കുടുംബം ആദ്യ അവസ്ഥയിലെത്തി. തങ്ങള്‍ക്കു കൈവന്ന മഹാഭാഗ്യം അവര്‍ നഷ്ടപ്പെടുത്തി. അഹങ്കാരവും അവിവേകവും വരുത്തിയ വിന.

സമ്പാദനം: അബൂഅയ് മന്‍

Related Articles