Current Date

Search
Close this search box.
Search
Close this search box.

ആൽപ് അർസലാൻ എന്ന മാൻസികേർട്ടിലെ സിംഹം

ലോക ചരിത്രത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയ മികച്ച പത്ത് യുദ്ധങ്ങളിൽപ്പെട്ട ഒരു യുദ്ധമാണ് മാൻസികേർട്ട് യുദ്ധം. തുർക്കി പാരമ്പര്യമുള്ള സൽജൂഖ് സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന മുഹമ്മദ് ബിൻ ദാവൂദ് എന്ന ആൽപ് അർസലാൻ (ധീരനായ സിംഹം) ആയിരുന്നു ഈ യുദ്ധത്തിന് ഒരു മികച്ച പ്രതിച്ഛായയുണ്ടാക്കിയത്. കിഴക്ക് ഹിന്ദു കുഷ് മുതൽ പടിഞ്ഞാറ് അനാട്ടോളിയ വരെയും മധ്യേഷ്യ മുതൽ തെക്ക് അറേബ്യ വരെയുമുള്ള സാമ്രാജ്യത്തെ അദ്ദേഹം രൂപപ്പെടുത്തിയിരുന്നു. ഒട്ടോമൻ ഭരണാധിപന്മാർ കിഴക്കൻ യൂറോപ്പ് കീഴടക്കാൻ ഹേതുവായത് അദ്ദേഹം മുസ്ലിംകൾക്ക് വേണ്ടി അനാട്ടോളിയ തുറന്നു കൊടുത്തതാണെന്നത് ഒരു യാഥാർത്ഥ്യമാണ്. വലിയ  ശക്തിയുള്ള ബൈസാന്റിയൻ ചക്രവർത്തിയെ കീഴടക്കി തടവിലാക്കിയ ആദ്യത്തെ മുസ്ലിം ഭരണാധികാരിക്കൂടിയാണ് ആൽപ് അർസലാൻ.

നാൽപത്തിനാല് വയസ്സുള്ള ആൽപ് അർസലാൻ നേടിയ ധീരത, ധൈര്യം, ദിവ്യസഹായാത്തിലൂന്നിയ ഉറച്ച വിശ്വാസം എന്നിവയെ കുറിച്ചുള്ള നീണ്ട കഥകളാണുള്ളത്. സൽജൂഖ് സാമ്രാജ്യത്തിലെ രണ്ടാമത്തെ സുൽത്താനും സൽജൂഖ് രാജവംശത്തിന്റെ സ്ഥാപകനായ തുഗ്റുൽ ബെഗിന്റെ ഗാഭീര്യമുള്ള ചെറുമകനുമായിരുന്നു മുഹമ്മദ് ബിൻ ദാവീദ്. അദ്ദേഹത്തിന്റെ പൂർവീകർ ഖവാറസ്മിലേക്ക് കുടയേറിയ ശേഷമാണ് ഇസ്ലാം സ്വീകരിച്ചത്.

1037 ൽ തുഗ്റുൽ ബെഗ് സ്ഥാപിച്ച മധ്യക്കാല തുർക്കിഷ്-പേർഷ്യൻ സുന്നീ മുസ്ലിം സാമ്രാജ്യമായിരുന്നു സൽജൂഖ് സാമ്രാജ്യം. ഹിന്ദു കുഷ് മുതൽ അനോട്ടോളിയ വരെയും മധ്യേഷ്യ മുതൽ അറേബ്യൻ ഗൾഫ് വരെയും വ്യാപിച്ചു കിടക്കുന്ന ഒരു പ്രദേശത്തെ ഇവർ നിയന്ത്രിച്ചു. കിഴക്കൻ ഭാഗങ്ങളിൽ ഭിന്നിപ്പിലായ ഇസ്ലാമിക രാഷ്ട്രീയ രംഗത്തെ ഒന്നിപ്പിക്കുകയും ഒന്നാമത്തെയും രണ്ടാമത്തെയും മുഖ്യ കുരിശുയുദ്ധങ്ങളിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.

Also read: പാരസ്പര്യത്തിലാണ് നമ്മുടെ പൂർവ്വികർ സ്നേഹഗാഥകൾ തീർത്തത്

ആൽപ് അർസലാന്റെ അമ്മാവനായ തുഗ്റുൽ ബെഗിന്റെ മരണ ശേഷം, ആൽപ് അർസലാൻ 1064 ഏപ്രിൽ 27ന് വിശ്രുതമായ സൽജൂഖ് സുൽത്താനായി സിംഹാസനസ്ഥനായി. അങ്ങനെ, ഓക്സസ് നദിയുടെയും ടൈഗ്രീസ് നദിയുടെയും ഇടയിലുള്ള ഏകരാജാവായിരുന്നു അദ്ദേഹം തുടർന്നു.

ആൽപ് അർസലാന്റെ അധികാരം ഏഷ്യയുടെ നല്ല ഭാഗത്ത് ആധിപത്യം സ്ഥാപിച്ചപ്പോൾ അദ്ദേഹത്തിന്റെ കീഴിൽ 1200 പ്രഭുക്കന്മാരും അവരുടെ മക്കളും രണ്ട് ലക്ഷം യോദ്ധാക്കളുമുണ്ടായിരുന്നു. അയൽ പ്രദേശങ്ങളിൽ ഇസ്ലാമിന്റെ സ്വാധീനം വിപുലപ്പെടുത്തുവാൻ വേണ്ടി ജോർജിയയിലേക്കും അർമേനിയയിലേക്കും മാർച്ച് നടത്തുകയും എ. ഡി 1064-ൽ അവിടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. എ.ഡി 1068 ൽ ആൽപ് അർസലാൻ റോമ സമ്രാജ്യം അക്രമിച്ചു. ആദ്യ മൂന്ന് ഘട്ടങ്ങളിലും മുന്നേറിയെങ്കിലും, 1070ൽ തുർക്കികൾ പരാജയപ്പെടുകയും യൂഫ്രട്ടീസീന്റെ ഭാഗത്തേക്ക് തിരിയുകയും ചെയ്തു.

ഒരിക്കൽ മുപ്പതിനായിരം പേരുടെ വലിയ സൈന്യത്തിന്റെ പിമ്പലമുള്ള ബൈസാന്റിയൻ ചക്രവർത്തിയായ റൊമാനോസ് നാലാമൻ അർമേനിയയിലുള്ള തന്റെ സൈന്യത്തിന്റെ പിൻനിരയെ അക്രമിക്കാൻ പദ്ധതിയിടുന്നതായി ആൽപ് അർസലാൻ മനസ്സിലാക്കി. അദ്ദേഹം പതിനയ്യായിരത്തോളം  വരുന്ന സൈന്യകരുമായി മാർച്ച് നടത്തുകയും, വാൻ തടാകത്തിന്റെ വടക്ക് ഭാഗത്തുള്ള മുറാദ് നദിയുടെ സമീപത്തുളള മാൻസികേർട്ടിൽ (തുർക്കിയിലെ കിഴക്കൻ പ്രവിശ്യയായ മസിലെ ആധുനിക മാൻസി കേർട്ട്) എത്തുകയും ചെയ്തു. സുൽത്താൻ സമാധാന നിബന്ധനകൾ നിർദേശിച്ചെങ്കിലും, റൊമാനോസ് അതിനോട് മുഖംതിരിച്ചു, മാൻസികേർട്ട് യുദ്ധം നടക്കുകയും ചെയ്തു.

Also read: മൂല്യരഹിതമാകുന്നതെങ്ങനെ?

1071 ഓഗസ്റ്റ് 26ന് റൊമാനോസ് തന്റെ സൈന്യത്തെ യുദ്ധത്തിനായി വിന്യസിച്ചു. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം വെള്ള വസ്ത്രം ധരിച്ച് ആൽപ് അർസലാൻ സൈനികരോട് പറഞ്ഞു: “ഇസ്ലാമിനെ സേവിക്കുന്നതിൽ നാമെല്ലാം തുല്യരാണ്. ഞാൻ രക്തസാക്ഷിത്വം ആഗ്രഹിക്കുന്നു. ഞാൻ യുദ്ധത്തിൽ മരിക്കുകയാണെങ്കിൽ എന്നെ അവിടെ തന്നെ ഈ വസ്ത്രത്തി ഖബറടക്കുകയും എന്റെ മകൻ മലിക് ഷായുടെ നേതൃത്വത്തിൽ  ജിഹാദ് തുടരുകയും ചെയ്യുക.”

അടുത്തുള്ള ഒരു കുന്നിൽ വെച്ചായിരുന്നു ആൽപ് അർസലാൻ യുദ്ധം നിയന്ത്രിച്ചിരുന്നത്. അദ്ദേഹം സൈന്യത്തോട് ചന്ദ്രക്കലയുടെ രൂപത്തിൽ ഒരു രേഖ സൃഷ്ടിക്കാൻ നിർദേശിക്കുകയും ബൈസാന്റിയൻ സൈന്യത്തിന്റെ പാർശ്വഭാഗങ്ങളിൽ കനത്ത അക്രമണങ്ങൾ ആരംഭിക്കുകയും സൈന്യത്തിന്റെ പിൻഭാഗത്തെ തകർക്കുകയും ചെയ്തു. എണ്ണത്തിൽ ശക്തരും മനോവീര്യത്തിൽ ദുർബലരുമായ ബൈസാന്റിയൻ സൈന്യം സമർപ്പിത തുർക്കികൾക്കു മുന്നിൽ പരാജയപ്പെടുകയും ഒരു സായാഹ്ന സമയത്തോടെ റൊമാനോസ് ചക്രവർത്തിയെ തടവിലാക്കുകയും ചെയ്തു. ചരിത്രത്തിൽ ആദ്യമായി ഒരു ബൈസാന്റിയൻ ചക്രവർത്തി ഒരു മുസ്ലിം കമാൻഡറുടെ തടവുകാരനായി.

ആൽപ് അർസലാൻ റൊമാനോസിനോട് ചോദിച്ചു: “എന്നെ ഒരു തടവുകാരനായി നിങ്ങളുടെ മുമ്പിൽ കൊണ്ടുവന്നാൽ നിങ്ങൾ എന്തു ചെയ്യും?”
റൊമാനോസ് മറുപടി പറഞ്ഞു: “ഒരുപക്ഷേ ഞാൻ നിങ്ങളെ കൊല്ലുകയോ കോൺസ്റ്റാന്റിനോപ്പിളിലെ തെരുവുകളിൽ പ്രദർശിപ്പിക്കുകയോ ചെയ്യും.”
ആൽപ് അർസ്‌ലാൻ: “എന്റെ ശിക്ഷ വളരെ കഠിനമാണ്. ഞാൻ നിങ്ങളോട് ക്ഷമിക്കുകയും നിങ്ങളെ മോചിപ്പിക്കുകയും ചെയ്യുന്നു. ”

ഈ വാക്കുകൾ റൊമാനോസിനെ വല്ലാതെ സ്വാധീനിച്ചു. ആൽപ് അർസലാൻ അദ്ദേഹത്തോട് ഉദാരതയോടെ പെരുമാറി. സമാധാനാത്തിന്റെ നിബന്ധനകൾ ചർച്ച ചെയ്യുകയും രാജകീയ സമ്മാനങ്ങൾ നൽകുകയും ബഹുമാനത്തോടെ ടെന്റിൽ താമസിക്കുകയും ചെയ്തു. പതിനഞ്ച് ലക്ഷം സ്വർണ നാണയം മോചനദ്രവ്യം സമ്മതിച്ച് റൊമാനോസ് മടങ്ങിയെങ്കിലും ബൈസാന്റിയൻ തലസ്ഥാനം അദ്ദേഹത്തെ പുറത്താക്കിയിരുന്നു.

Also read: വലതു പക്ഷ രാഷ്ട്രീയം ഫ്രാന്‍സ് മുതല്‍ ഇന്ത്യ വരെ

അദ്ദേഹം ആൽപ് അർസലാന് എഴുതി: “ചക്രവർത്തി എന്ന നിലയിൽ മോചനദ്രവ്യം നിങ്ങൾക്ക് ഞാൻ വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ, ഞാനിപ്പോൾ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടിരിക്കുന്നു. മറ്റുള്ളവരെ ആശ്രയിച്ചാണ് ഇപ്പോൾ ജീവിക്കുന്നത്. എന്നെ കൊണ്ട് കഴിയുന്നത്  ഞാനയക്കും.” അദ്ദേഹത്തിന് മൂന്നു ലക്ഷം നാണയങ്ങളെ അയക്കാൻ സാധിച്ചൊള്ളൂ. ഉദാര മനോഭാവമുള്ള സുൽത്താൻ ആൽപ് അർസലാൻ അദ്ദേഹത്തിന് ബാക്കിയുള്ളതിനും മാപ്പ് നൽകി. ഇസ്ലാമിന്റെ നല്ല ബോധനത്തെ മനസ്സിലാക്കി കൊണ്ട് റൊമാനോസ് സ്വദേശത്തേക്ക് മടങ്ങിയ അവസരത്തിൽ, അദ്ദേഹത്തിന്റെ രാജസഭാ അംഗങ്ങൾ അദ്ദേഹത്തിനെ സിംഹാസനഭ്രഷ്ടനാക്കുകയും 1072 ജൂൺ 29 ന് അതിക്രൂരമായി അദ്ദേഹത്തെ അന്ധനാക്കുകയും പിന്നീട് പ്രട്ടോയിലേക്ക് നാടുകടത്തുകയും മാരകമായ പരിക്കുകളാൽ മരിക്കുകയും ചെയ്തു എന്ന് ചരിത്രം.

യുദ്ധത്തിന്റെ പതിനൊന്ന് മാസങ്ങൾക്ക് ശേഷം ആൽപ് അർസലാന് ഒരു അപകടത്തെ നേരിടേണ്ടി വന്നു. യൂസുഫ് എന്ന അദ്ദേഹത്തിന്റെ ശത്രുപക്ഷ തലവനെ അദ്ദേഹം അറസ്റ്റ് ചെയ്തു. വധശിക്ഷക്ക് കൊണ്ടുവന്ന അവസരത്തിൽ തടവുക്കാരൻ സുൽത്താൻ ആൽപ് അർസലാനെ കഠാര കൊണ്ട് കുത്തി.

ഗുരുതരമായി പരിക്കേറ്റ സുൽത്താൽ 1072 നവംബർ 25 ന് നാൽപ്പത്തിനാല് വയസ്സുള്ളപ്പോൾ മരണപ്പെട്ടു. പിതാവ് ദാവൂദ് ചഗ്രി ബെഗിന്റെ അടുത്തായിട്ട് മെർവിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്. പിന്നീട് പതിനേഴ് വയസ്സുള്ള അദ്ദേഹത്തിന്റെ മകൻ മലിക് ഷാ ഭരണത്തിലേറി.

വിവ: സ്വാദിഖ് ചുഴലി

Related Articles