Current Date

Search
Close this search box.
Search
Close this search box.

ഗ്രേ വോൾവ്സ്- ഫ്രാൻസ് ലക്ഷ്യംവെക്കുന്നതെന്ത്?

ഫ്രാൻസ് 2020 നവംബറിന്റെ തുടക്കത്തിലാണ് ഗ്രേ വോൾവ്സിനെ (Grey Wolves) നിരോധിക്കുന്നത്. ഭീഷണി ഉയർത്തുന്ന, അക്രമണോത്സുകമായ പ്രവർത്തനം കാഴ്ചവെക്കുന്ന വിഭാഗമെന്നാണ് ഫ്രഞ്ച് സർക്കാർ വക്താവ് ഗബ്രിയേൽ അറ്റാൽ ഗ്രേ വോൾവ്സിനെ വിശേഷിപ്പിച്ചത്. ഈയിടെ ഫ്രാൻസിലെ ലിയോണിനടത്തുള്ള അർമേനിയൻ വംശഹത്യ (വംശഹത്യയെന്നതിനെ തുർക്കി തള്ളിക്കളയുന്നു) സ്മാരകത്തിൽ ഗ്രേ വോൾവ്സ്, വലിയ അക്ഷരത്തിൽ റജബ് ത്വയ്യിബ് ഉർദുഗാൻ (RTE) എന്നിങ്ങനെ ഛായചിത്രം ചെയ്യപ്പെട്ടതായി ഗബ്രിയേൽ അറ്റാൽ ചൂണ്ടിക്കാണിക്കുന്നു. ഗ്രേ വോൾവ്സിനെ നിരോധിക്കണമെന്ന് ജർമനിയിലെ പ്രതിപക്ഷത്തുള്ള രാഷ്ട്രീയ പ്രവർത്തകരും ആവശ്യപ്പെടുന്നു. ജർമനയിലെ ആഭ്യന്തര സുരക്ഷാ സമിതി തീവ്ര വലതുപക്ഷ വിഭാഗമായാണ് ഗ്രേ വോൾവ്സിനെ കാണുന്നത്. അതോടൊപ്പം, ഗ്രേ വോൾവ്സിനെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതിനും, നിരോധനം ഏർപ്പെടുത്തുന്നതിന് യൂറോപ്യൻ യൂണിയനോട് സമ്മർദ്ദം ചെലുത്തുന്നതിനും സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയത്തെ ഡച്ച് പാർലമെന്റ് അംഗങ്ങൾ പിന്തുണക്കുകയും ചെയ്തിരിക്കുന്നു. യഥാർഥത്തിൽ എന്താണ് ഗ്രേ വോൾവ്സ്?

ഉൽക്കു ഒക്കക്ലാരി (Ulku Ocaklari – Idealist Hearths) എന്ന വിഭാഗം 1960കളിലാണ് ഗ്രേ വോൾവ്സ് എന്ന പേരിൽ അറിയിപ്പെടുന്നത്. തുർക്കിയിലെ അൾട്രനാഷനലിസ്റ്റ് യുവാക്കളും, നാഷനൽ മൂവ്മെന്റ് പാർട്ടിയുമായി (MHP) വലിയ രീതിയിൽ ബന്ധപ്പെട്ടുനിൽക്കുന്നതുമായ തെരുവ് പ്രസ്ഥാനവുമാണ് ഗ്രേ വോൾവ്സ്. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ ജസ്റ്റിസ് ആൻഡ് ഡവലപ്മെന്റ് പാർട്ടിയുടെ (AK Party) പാർലമെന്ററി സഖ്യകക്ഷിയാണ് നാഷനൽ മൂവ്മെന്റ് പാർട്ടി. അൽപർസ്ലാൻ തുർക്ക്സാണ് ഉൽക്കു ഒക്കക്ലാരി സ്ഥാപിക്കുന്നത്. നാഷനൽ മൂവ്മെന്റ് പാർട്ടിക്ക് പിന്നിലെ ശക്തമായ നേതാവുമാണ് അദ്ദേഹം. മുസ് ലിം സ്വത്വവുമായി ബന്ധമുണ്ടെങ്കിലും മതേതര അത്താത്തുർക്ക്, പാൻ തുർക്കിസ്റ്റ് പ്രസ്ഥാനമായിരുന്നു അത്. എന്നാൽ ഔദ്യോഗികമായി സാംസ്കാരിക-വിദ്യാഭ്യാസ പ്രസ്ഥാനമായാണ് അറിയപ്പെടുന്നത്. ഗ്രേ വോൾവ്സിന്റെ പ്രത്യയശാസ്ത്രമെന്നത് തുടക്ക സമയത്ത് – ശീതയുദ്ധ പരിതഃസ്ഥിതിയിൽ – ശക്തമായ കമ്മ്യൂണിസ്റ്റ് വിരുദ്ധതയിൽ ഊന്നിനിന്നുകൊണ്ടുള്ളതായിരുന്നു. തുർക്കിയുടെ വലതുപക്ഷ ദേശീയ വിഭാഗം തുർക്കിയുടെ ഏറ്റവും വലിയ ശത്രുവായി റഷ്യയെ ഭയപ്പെട്ടിരുന്ന കാലമായിരുന്നു അതെന്ന് വാഷിങ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നിയർ ഈസ്റ്റ് പോളിസിയുടെ തുർക്കി ഗവേഷണ വിഭാഗം ഡയറക്ടർ സോനർ കഗാപ്റ്റെ നിരീക്ഷിക്കുന്നുണ്ട്.

Also read: നീതി- നിയമം: വ്യവസ്ഥാപിത പരാജയത്തെപ്പറ്റി

മാധ്യമപ്രവർത്തകർ, ബുദ്ധിജീവികൾ, വിദ്യാർഥികൾ, ട്രേഡ് യൂണിയൻ പ്രവർത്തകർ, കുർദുകൾ, അലവികൾ, മത ന്യൂനപക്ഷങ്ങൾ തുടങ്ങിയവരുൾപ്പടെയുള്ള നൂറുകണക്കിന് പേരുടെ കൊലപാതകവുമായി ബന്ധമുള്ള പ്രമുഖ വലതുപക്ഷ വിഭാഗങ്ങളിലൊന്നാണ് ഗ്രേ വോൾവ്സെന്നാണ് തുർക്കി നിരീക്ഷകരും, ചരിത്രകാരന്മാരും, മാധ്യമപ്രവർത്തകരും അഭിപ്രായപ്പെടുന്നത്. ഗ്രേ വോൾവ്സിനെ ഫ്രാൻസ് കാണുന്നത് നിയമവിരുദ്ധ വിഭാഗമായിട്ടാണ്. ഇവയുടെ പ്രവർത്തനം പിഴയോ ജയിൽ ശിക്ഷയോ ലഭിക്കുന്നതിന് മാത്രം കാരണമാകുന്ന കുറ്റവുമാണ്. ഫ്രാൻസിൽ ഉൽക്കു ഒക്കക്ലാരി പരോക്ഷമായാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇസ്താംബൂളിലെ സ്വീഡിഷ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകൻ മാത്യു ഗോൾഡ്മാൻ വിലയിരുത്തുന്നു. ഗ്രേ വോൾവ്സ് ആഭ്യന്തര സുരക്ഷക്ക് ഭീഷണിയായി ഫ്രാൻസ് കാണുന്നതിനെക്കാൾ, ഒരുപക്ഷേ ഫ്രഞ്ച്-തുർക്കി ശത്രുതയാണ് ഫ്രാൻസിന്റെ ഈ നിരോധനത്തിലൂടെ വർധിക്കുന്നത്. ഒരുപക്ഷേ, ഉർദുഗാനെ ഫ്രാൻസ് പിന്നോട്ടടിപ്പിക്കാൻ ഗ്രേ വോൾവ്സിനെ കരുവാക്കുകയായിരിക്കാമെന്ന് മാത്യു ഗോൾഡ്മാൻ നരീക്ഷിക്കുന്നു.

ഗ്രേ വോൾവ്സിനെ ഫ്രാൻസ് നിരോധിക്കുന്നത് ഈ രാജ്യത്ത് നിലനിൽക്കുന്ന ഏറ്റവും പുതിയ വൈരുദ്ധ്യാധിഷ്ഠിത മനശ്സാസ്ത്രത്തെയാണ് പ്രതിഫലിപ്പിക്കുന്നുതെന്നാണ് തുർക്കി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. പല രാഷ്ട്രങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നതും, നിയമവിരുദ്ധമായ വശങ്ങളില്ലാത്തതുമായ ചിഹ്നങ്ങൾ നിരോധിക്കുന്നത് അസ്വീകാര്യമാണ്. ആവിഷ്കാരം സ്വാതന്ത്ര്യം സ്വന്തവുമായി ബന്ധപ്പെട്ട് നിൽക്കുമ്പോൾ ഒരു നിലക്കും നിയന്ത്രിക്കപ്പെടരുതെന്ന് വാദിക്കുകയും, ഈ സ്വാതന്ത്ര്യം മറ്റുള്ളവരുമായി ബന്ധപ്പെടുന്നതാണെങ്കിൽ വേഗത്തിൽ നിയന്ത്രിക്കുകയും ചെയ്യുകയെന്നത് നിർഭാഗ്യകരമാണെന്ന് നവംബർ നാലിന് ഇറക്കിയ പ്രസ്താവനയിൽ തുർക്കി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഫ്രാൻസിനും തുർക്കിക്കുമിടയിലെ ബന്ധത്തിൽ കൂടുതൽ വിള്ളലുകൾ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ തുടർച്ചയാണ് നിലവിലെ ഈ സംഭവം അടയാളപ്പെടുത്തുന്നത്.

Also read: ‘മുസ്‌ലിം പ്രോ’യില്‍ നിന്നും ഡാറ്റ ചോര്‍ത്തുന്ന യു.എസ് സൈന്യം

ഫ്രാൻസിനും തുർക്കിക്കുമി‍‍ടയിൽ പല വിയോജിപ്പുകളുമുണ്ട്. ലിബിയൻ യുദ്ധം, കിഴിക്കൻ മെഡിറ്ററേനിയൻ മേഖലയിലെ പ്രകൃതി വാതക പര്യവേക്ഷണം, നഗോർണോ-കരാബാഗ് മേഖലയിലെ സംഘട്ടനത്തിൽ അർമേനിയക്കെതിരായി അസർബൈജാനെ പിന്തുണക്കുക തുടങ്ങിയ വിഷയങ്ങളിൽ ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ വലിയ വിയോജുപ്പുകൾ പ്രകടമാണ്. ഒപ്പം, ഏതാനും ആഴ്ചകൾക്ക് മുമ്പ് തുർക്കി പ്രസിഡന്റ് ഉർദുഗാനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിലെ ഏറ്റുമുട്ടലും കാണാൻ കഴിയേണ്ടതാണ്. ലോകത്ത് പ്രതിസന്ധിയലകപ്പെട്ട മതമാണ് ഇസ് ലാം എന്ന പരമാർശത്തിൽ മാക്രോണിന്റെ മാനസിക നില പരിശോധിക്കണമെന്നാണ് ഉർദുഗാൻ ചോദ്യമായി ഉയർത്തിയത്. കൂടാതെ, ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. വാസ്തവത്തിൽ, ഫ്രാൻസ് തുർക്കിക്കെതിരായ പാതയിലാണെന്ന് പറയാം. തുർക്കിയുടെ ഏറ്റവും അവസാനത്തെ ഇടപെടലിനെതിരായി മറുപടി നൽകുകയെന്നതാണ് ഗ്രേ വോൾവ്സിനെ നിരോധിക്കുന്നതിലൂടെ ഫ്രാൻസ് ലക്ഷ്യംവെക്കുന്നതെന്നാണ് മാത്യു ഗോൾഡ്മാന്റെ നിരീക്ഷണം.

Related Articles