Current Date

Search
Close this search box.
Search
Close this search box.

ലബനാനിലെ ആരോഗ്യമേഖല നൽകുന്ന സൂചന?

2019ന്റെ അവസാനം മുതൽ ലബനാൻ ജീവിതങ്ങൾ പ്രതിസന്ധികളെ നേരിടാനൊരുങ്ങുകയായിരുന്നു. സാമ്പത്തികമായും, രാഷ്ട്രീയമായും, ആരോഗ്യപരമായും ആ പ്രതിസന്ധി രാജ്യത്തിന് ആഘാതമേൽപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. ലോകത്തെ മൊത്തം ബാധിച്ച കോവിഡ് മഹാമാരി മാത്രമല്ല ഇതിനുള്ള കാരണം. സാമ്പത്തിക തകർച്ച, ആഗസ്റ്റ് നാലിലെ തുറമുഖ സ്ഫോടനം, വൈദ്യചികിത്സ രംഗം സുരക്ഷിതമാക്കുന്നിലെ അപാകത എന്നിങ്ങനെ ഒരുകൂട്ടം പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് ലബനാനെ നിലവിൽ പ്രശ്നവത്കരിച്ചുകൊണ്ടിരിക്കുന്നത്. ആരോഗ്യ മേഖലയെ സംബന്ധിച്ച് ലോക തലത്തിൽ ആശങ്കകൾ ഉയരുമ്പോഴും പരിഹാരത്തിനുള്ള മാർഗങ്ങൾക്കായി അന്വേഷണങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലബനാനെ സംബന്ധിച്ചിടത്തോളം പ്രശ്നങ്ങളുടെ മർമമെന്നത് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടതാണ്. വൈദ്യചികിത്സാ രംഗത്തെ അപാകത, ആരോഗ്യപ്രവർത്തകരുടെ കുറവ് എന്നീ പ്രശ്നങ്ങൾക്ക് രാജ്യം പരിഹാരം കാണുന്നില്ലെങ്കിൽ വലിയ വിലയാണ് നൽകേണ്ടി വരിക.

നവംബർ 14 മുതൽ നവംബർ അവസാനം വരെ സമ്പൂർണ അടച്ചിടലിലേക്ക് രാജ്യം ഇപ്പോൾ പ്രവേശിച്ചിരിക്കുന്നു. രാജ്യത്ത് ഒരു ലക്ഷത്തിലധികം കൊറോണ കേസുകളും 839 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ആറ് മില്യൺ ജനസംഖ്യ വരുന്ന ലബനാനിൽ ആഴ്ചയിൽ ശരാശരി 11000 കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊറോണ രോഗികൾക്കായുള്ള കിടക്കകളുടെ കുറവ് പരിഹരിച്ച് വേണ്ട തയാറെടുപ്പുകൾക്കായാണ് ഈ പ്രാവശ്യം സമ്പൂർണ അടച്ചിടലിലേക്ക് ലബനാൻ നീങ്ങിയിരിക്കുന്നതെന്ന് പാർലമെന്ററി ആരോഗ്യ സമിതി പ്രതിനിധി ആസിം അറാജി വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആരോഗ്യ വ്യവസ്ഥയെ കൊറോണ സാരമായി ബാധിച്ചിരിക്കുകയാണ്. തലസ്ഥാനമായ ബയ്റൂത്തിൽ ആഗസ്റ്റ് നാലിന് നടന്ന സ്ഫോടനത്തിൽ ഒരുപാട് ആശുപത്രികൾ തകരുകയും ചെയ്തിരുന്നു. സ്ഫോടനത്തിൽ തകർന്ന അർറൂം, അൽജഅയ്ത്താവി തുടങ്ങിയ ആശുപത്രികൾ നിലവിൽ പരിമിതമായ രീതിയിലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

Also read: 2007 ലാണ് ഞാൻ ഈജിപ്ത്‌ സന്ദർശിച്ചത്

ലബനാനിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കൊറോണ കേസുകൾ അധികരിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ 20 ലബനാൻ ഡോക്ടർമാർ തീവ്രപരിചരണത്തിലാണ്. 50ലധികം ഡോക്ടർമാർ ക്വോറന്റൈനിലാണ്. അതോടൊപ്പം 1100 നഴ്സുമാർക്ക് കൊറോണ സ്ഥരീകരിച്ചിരിക്കുന്നു. മാർച്ച് മുതൽ 1600 ഓളം ഡോക്ടർമാർക്കും നഴ്സുമാർക്കും കൊറോണ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. മാർച്ചിന് മുമ്പത്തെ അവസ്ഥ കൂടുതൽ മെച്ചപ്പെട്ടതായിരുന്നു. നാലായിരം കേസുകൾ കടന്നുരിന്നില്ലെന്നാണ് ആസിം അറാജി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ആഗസ്റ്റ് നാലിലെ തുറമുഖ സ്ഫോടനത്തെ തുടർന്ന് കേസുകൾ ഇരട്ടിയായി വർധിക്കുകയായിരുന്നു. ആളുകൾ കൂടിക്കലരുകയും, ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തതിനെ തുടർന്നാണ് കൊറോണ വ്യാപനത്തിൽ വർധനവുണ്ടായിരിക്കുന്നത്.

31 സർക്കാർ ആശുപത്രികളിൽ മുഴുവനും കോവിഡ് രോഗികളെ സ്വീകരിക്കുമ്പോൾ 130 സ്വകാര്യ ആശുപത്രികളിൽ 28 ആശുപത്രികൾ മാത്രമാണ് കോവിഡ് രോഗികളെ സ്വീകരിക്കുന്നതെന്ന് ആസിം അറാജി ചൂണ്ടിക്കാണിക്കുന്നു. സ്ഫോടനത്തെ തുടർന്ന് വിവധ രാഷ്ട്രങ്ങളിൽ നിന്ന് ലബനാന് സഹായം ലഭിച്ചിരുന്നെങ്കിലും അത് കൊറോണയെ പ്രതിരോധിക്കുന്നതിന് കാര്യമായ സഹായമായിരുന്നില്ല. വൈദ്യചികിത്സ സംവിധാനങ്ങളും മരുന്നുകളും രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിലെ പ്രതിസന്ധി ദിനേന വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലബനാൻ മെ‍ഡിക്കൽ സപ്ലൈസ് സിൻഡിക്കേറ്റ് സൽമ ആസി വിലയിരുത്തുന്നു. ഇറക്കുമതി ചെയ്യുന്നതിലെ പരാജയം രാജ്യത്തെ ആരോഗ്യ സംവിധാനത്തെ താറുമാറാക്കുന്നതാണ്. ആരോഗ്യ മേഖലയിൽ ലബനാൻ കാര്യമായി ഒന്നും ചെയ്യാതിരിക്കുമ്പോൾ പ്രത്യേകിച്ചും. ആരോഗ്യ മേഖലയിൽ നൂറ് ശതമാനവും ലബനാൻ ഇറക്കുമതി ചെയ്യുകയാണ്. ആരോഗ്യ സപ്ലൈസ് മേഖലയിൽ പ്രവർത്തിക്കുന്ന 126 ലബനാൻ കമ്പനികളിലായി അതിന്റെ മുൻ വർഷങ്ങളിലെ ബാധ്യത 400 മില്യൺ ഡോളറാണ്.

Also read: മുഹമ്മദുല്‍ ഗസ്സാലിയുടെ ഏഴു പ്രധാന ഗ്രന്ഥങ്ങള്‍ – 2

ലബനീസ് ‍ഡോക്ടേർസ് സിൻ‍ഡിക്കേറ്റ് തലവൻ ശറഫ് അബൂ ശറഫ് ഡോക്ടർമാരുടെ മോശം അവസ്ഥയിലേക്ക് കൊണ്ടെത്തിച്ച സാമ്പത്തികസ്ഥിതിയെ കുറിച്ച് സൂചിപ്പിക്കുന്നു. കൊറോണ പരിചരണ മേഖലയിൽ നിന്ന് ‍ഡോക്ടർമാർ നിലവിൽ പിൻവാങ്ങിയിട്ടില്ലെങ്കിലും ഗുണപരമല്ലാത്ത അവസ്ഥയാണ് അത് പ്രതിഫലിപ്പിക്കുന്നത്. ആഗസ്റ്റ് നാലിലെ സ്ഫോടനത്തിന്റെ അന്ന് രാത്രി, പിരിക്ക് പറ്റിയ ആറായിരിത്തോളം പേരെയാണ് ആ ഒറ്റ രാത്രി കൊണ്ട് ‍‍ഡോക്ടർമാർ പരിചരിച്ചത് എന്നത് വിസ്മരിക്കാനും കഴിയില്ല. കഴിഞ്ഞ മാസങ്ങിളിലായി 400ഓളം ഡോക്ടർമാർ നാട് വിട്ടതായി അബൂ ശറഫ് വ്യക്തമാക്കുന്നു. ഒപ്പം, രാജ്യത്തിന് പുറത്ത് മെച്ചപ്പെട്ട് തൊഴിലവസരങ്ങൾ തേടി നൂറുകണക്കിന് ഡോക്ടർമാർ നാട് വിടാൻ സന്നദ്ധരാണെന്ന റിപ്പോർട്ടുകളും വരുന്നു. ഡോക്ടർമാരും നഴ്സുമാരും മെച്ചപ്പെട്ട അവസരങ്ങൾക്കായി രാജ്യം വിടുമ്പോൾ താളം തെറ്റിയ ആരോഗ്യസ്ഥിതിക്കും, സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പിലും രാജ്യം പകച്ചുനിൽക്കുകയാണ്. ലബനാന്റെ ഭാവിയെ നിർണയിക്കുന്ന നിർണായക ഘട്ടത്തെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യുമെന്നതിനെ അടിസ്ഥാനമാക്കിയാണ് രാജ്യത്തിന്റെ ഭാവി നിലകൊള്ളുന്നത്.

Related Articles