Current Date

Search
Close this search box.
Search
Close this search box.

നിഴലിനോട് ചെയ്ത യുദ്ധം

rupees.jpg

നിഴലിനോട് യുദ്ധം ചെയ്യുക എന്ന് നാം കേട്ടിട്ടുണ്ട്. നോട്ടു നിരോധനം കൊണ്ട് മോഡി സര്‍ക്കാര്‍ ചെയ്തത് അതായിരുന്നു. ഏകദേശം രണ്ടു വര്‍ഷത്തിന് ശേഷം നാം അറിയുന്നു. കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കുക എന്നതായിരുന്നു നിരോധന സമയത്തു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു വന്ന കാരണം.15 ലക്ഷം കോടിയില്‍ കുറഞ്ഞ ശതമാനം ഒഴികെ എല്ലാ പണവും ബാങ്കുകളില്‍ തിരിച്ചു വന്നു എന്നതാണ് റിസര്‍വ് ബാങ്ക് പറയുന്നതും.

ഒരു നാടിന്റെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കാന്‍ ഇടയുള്ള വലിയ തീരുമാനം ബന്ധപ്പെട്ട ആരും അറിയാതെയാണ് എടുത്തത് എന്നത് പകല്‍ പോലെ സത്യമാണ്. കരുതിയ പോലെ തന്നെ ഇന്ത്യന്‍ സമ്പദ്‌രംഗത്തെ വലിയ രീതിയില്‍ അത് പിറകോട്ടു വലിച്ചു. നമ്മുടെ ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ ഒരു പാട് ചെറിയ വ്യവസായങ്ങള്‍ക്ക് പൂട്ട് വീണു. പാര്‍ലിമെന്റില്‍ ചര്‍ച്ച നടന്നില്ല എന്നത് മാത്രമല്ല സര്‍ക്കാരിലെ തന്നെ ബന്ധപ്പെട്ട ആരും ഈ വിവരം അറിഞ്ഞില്ല. ചരിത്രത്തിലെ മണ്ടന്‍ തീരുമാനം എന്നാണു സാമ്പത്തിക വിദഗ്ധര്‍ ഈ വിഷയത്തെ വിശേഷിപ്പിച്ചത്.

കള്ളപ്പണം നാട്ടില്‍ ഇല്ല എന്ന് പറയാന്‍ കഴിയില്ല. കണക്കില്ലാത്ത പണം എന്നതാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യക്കാരന്റെ കള്ളപ്പണം ഇന്ത്യക്കു പുറത്താണെന്ന് അന്ന് തന്നെ പറഞ്ഞു കേട്ടതാണ്. ആ പണം തിരിച്ചു കൊണ്ട് വരാന്‍ ഈ നിരോധനം കൊണ്ട് സാധ്യമല്ല എന്നും ആണ് പറഞ്ഞു കേട്ടതാണ്.

കള്ളപ്പണക്കാര്‍ ഒന്നുകില്‍ മറ്റു വഴികള്‍ സ്വീകരിച്ചു അവരുടെ പണം വെളുപ്പിച്ചു. അല്ലെങ്കിലും കള്ളപ്പണക്കാര്‍ നോട്ടു കെട്ടുകള്‍ വീട്ടില്‍ വെച്ചിരിക്കും എന്ന് ആരാണ് മനസ്സിലാക്കുന്നത്. കള്ളപ്പണം രൂപയായല്ല അധികവും മറ്റു രീതികളിലാണ് സ്വരൂപിച്ചിരിക്കുക എന്നതും അന്ന് കേട്ട വാര്‍ത്തകളാണ്. ഇപ്പോള്‍ ഒരു കാര്യം വ്യക്തമായി. കള്ളപ്പണമല്ല നിരോധനത്തിന്റെ മുഖ്യ കാരണം.

നോട്ടു നിരോധനം കൊണ്ട് ജനം വലഞ്ഞപ്പോള്‍ കോടികള്‍ ആസ്തികള്‍ കൂടിയ ആളുകളുമുണ്ട്. പാര്‍ട്ടി നേതാവിന്റെ മകന്‍ തന്നെ അത്തരം ഒരു ആരോപണത്തില്‍ പെട്ടിരുന്നു. കൃത്യമായ ചര്‍ച്ചയും പഠനവും നടത്താതെ കാര്യങ്ങളുമായി മുന്നോട്ടു പോയാല്‍ എന്ത് സംഭവിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമായി നോട്ടു നിരോധനം നമ്മെ നോക്കി ചിരിക്കുകയാണിപ്പോള്‍.

Related Articles