Current Date

Search
Close this search box.
Search
Close this search box.

ഭാരതാംബയുടെ മഹാനായ പുത്രന്‍

jk;.jpg

ഭാരതാംബയുടെ മഹാനായ പുത്രന്‍ എന്നത് ഒരു നല്ല വിശേഷണമാണ്. അമ്മയെ നോക്കാത്തവരെയും നാം അങ്ങിനെ വിളിക്കാറുണ്ട്.’ആര്‍ എസ് എസ് ഉണ്ടാക്കിയതിന് ശേഷം നേരിട്ട് കെ.ബി ഹെഡ്‌ഗേവാര്‍ നടത്തിയ സംസാരങ്ങള്‍ ഹിന്ദു ഓര്‍ഗനൈസഷന്‍ എന്നതിനെ കുറിച്ചായിരുന്നു  എന്ന് മാത്രമല്ല ബ്രിട്ടീഷ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഒന്നും പറയാതിരിക്കാനും ശ്രദ്ധിച്ചിരുന്നു’ എന്ന് പറയുന്നത്  ആര്‍എസ്എസ് ജീവചരിത്രകാരന്‍ സി. പി. ഭിഷീകാറാണ്. 

സംഘ് പരിവാറിനെ നേരിട്ട് സ്വാതന്ത്ര സമരത്തില്‍ കൊണ്ട് വരാന്‍ അദ്ദേഹം സമ്മതിച്ചില്ല. അതെ സമയം വ്യക്തികള്‍ക്ക് അനുമതി നല്‍കി. അമ്മയുടെ മോചനത്തിന് വേണ്ടി ഒരു രാജ്യം ഒന്നിച്ചു മുന്നേറുമ്പോള്‍ അമ്മയെ പീഡിപ്പിക്കുന്നവരെ സഹായിക്കലായിരുന്നു ഈ മഹാനായ പുത്രന്റെ മുഖ്യ പണി എന്നറിയാത്ത ആളാവില്ല പ്രണബ് മുഖര്‍ജി.  ഇന്ത്യന്‍ സ്വാതത്ര സമരത്തില്‍ ഈ മഹാനായ പുത്രന്‍ സ്ഥാപിച്ച  സംഘടനയുടെ സാന്നിധ്യം തീര്‍ത്തും പൂജ്യമായിരുന്നു.

ഒരു സാംസ്‌കാരിക സംഘടന എന്ന അര്‍ത്ഥത്തില്‍ രാഷ്ട്രീയത്തില്‍ ഇടപെടേണ്ട എന്ന ന്യായമാകും അന്ന് അവര്‍ പറഞ്ഞിരിക്കുക. ‘അമ്മ മറ്റൊരാളുടെ തടവിലാകുമ്പോള്‍ എന്ത് വഴി സ്വീകരിച്ചും അമ്മയെ മോചിപ്പിക്കുക എന്നതാണ് നല്ല മക്കള്‍ ചെയ്യുക. കാരണം തിരഞ്ഞു നടക്കുന്നവര്‍ കുരുത്തമില്ലാത്തവര്‍ എന്നാണു നാം സാധാരണ പറയാറ്.

തനിക്കു പറയാനുള്ളത് കേള്‍ക്കാനുള്ളവരോട് നേരിട്ട് പറയാന്‍ അവിടെ പോയി എന്നത് സമ്മതിക്കാം. ഇന്നലെ മുഖര്‍ജിയുടെ മകള്‍ പറഞ്ഞയത് പോലെ ‘ എന്ത് പറഞ്ഞു’ എന്നത് പെട്ടെന്ന് ലോകം മറക്കും. അതെ സമയം മുഖര്‍ജി എഴുതിയ മഹാനായ പുത്രന്‍ എന്ന വിശേഷണം എന്നും നില നില്‍ക്കും. അതാണ് അവര്‍ ആഗ്രഹിക്കുന്നതും. ബഹുസ്വരത എന്നത് അംഗീകരിക്കില്ല എന്നതാണ് സംഘ പരിവാര്‍. ഗാന്ധിജിയെ കൊന്നു എന്നതിനേക്കാള്‍ ആ കൊലയില്‍ ഇന്നും അഭിമാനം കണ്ടെത്തുന്നവരാന് ആര്‍ എസ് എസ്. മുഖര്‍ജിയുടെ വാക്കിനേക്കാള്‍ സംഘ് പരിവാറിനെ സ്വാധീനിക്കുക മതേതര ചേരിയില്‍ നിന്നും ഒരു പ്രമുഖന്‍ തങ്ങളുടെ ആസ്ഥാനം സന്ദര്‍ശിച്ചു തങ്ങളുടെ നേതാവിന് നല്‍കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റ് മാത്രമാകും.

ചരിത്രത്തെ വളച്ചൊടിക്കുക എന്നതാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന വലിയ ഭീതി. സ്വാതന്ത്ര സമരത്തില്‍ നിന്നും മാറി നില്‍ക്കുകയും ബ്രിട്ടീഷ് രാജിനെ എതിര്‍ക്കാതിരിക്കുകയും ചെയ്ത ഒരാളെ മഹന്‍ എന്ന് വിളിച്ചത് വിഷത്തെ പാല്‍പായസം എന്ന് വിളിച്ചതിനു തുല്യമാണ്. ഇല്ലാത്ത ചരിത്ര നിര്‍മ്മിതിയിലൂടെ പുതിയ അവകാശങ്ങളുമായി രംഗത്തു വരുന്ന സംഘ പരിവാറിന് കൂടുതല്‍ കരുത്തു പകരാനേ മുഖര്‍ജിയുടെ സന്ദര്‍ശനം ഉപകരിക്കൂ.  നാളെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു ഹെഡ്‌ഗേവാര്‍ എന്ന് കേട്ടാലും നാം ഞെട്ടരുത്. അതിനുള്ള വഴി മരുന്നിട്ടു കൊടുക്കലാണ് മതേതര ചേരികള്‍ പലപ്പോഴും അറിഞ്ഞും അറിയാതെയും ചെയ്യുന്നത്

 

 

Related Articles