Current Date

Search
Close this search box.
Search
Close this search box.

ഓസ്‌ട്രേലിയയില്‍ ഇസ്‌ലാമിക സമ്പദ് വ്യവസ്ഥക്ക് സ്വീകാര്യതയേറുന്നു

rgfrsh.jpg

തെക്കുകിഴക്കന്‍ ഏഷ്യയിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെയും സാമ്പത്തിക പുരോഗതിയില്‍ ഇന്ന് ഇസ്‌ലാമിക സമ്പദ് വ്യവസ്ഥക്ക് വലിയ പ്രാധാന്യമാണുള്ളത്. വടക്കന്‍ ആഫ്രിക്കയിലും മധ്യ ആഫ്രിക്കയിലും യൂറോപിലും ഇന്ന് ശരീഅത്ത് നിയമമനുസരിച്ചുള്ള സാമ്പത്തിക വിപണികള്‍ക്ക് വലിയ സ്വീകാര്യതയുണ്ട്.
മാര്‍ച്ച് 27ന് സിഡ്‌നിയില്‍ നടന്ന ഇസ്‌ലാമിക് ഫിനാന്‍സ് ഫോറം ഓസ്‌ട്രേലിയയും ഇസ്ലാമിക സാമ്പത്തിക വ്യവ്‌സഥയെ സ്വീകരിക്കുന്നു എന്നതിന്റെ തെളിവാണ്. ശരീഅത്ത് അനുസരിച്ചുള്ള സമ്പദ് വ്യവസ്ഥ ലോകത്ത് വളരെ സജീവമാണെന്നും സുസ്ഥിരമായ വളര്‍ച്ചക്കും വികസനത്തിനും ഇവ അനുയോജ്യമാണെന്നുമായിരുന്നു ഫോറം ഉയര്‍ത്തിക്കാണിച്ചത്.

2016ലെ സെന്‍സസ് അനുസരിച്ച് ഓസ്‌ട്രേലിയയില്‍ 25 മില്യണ്‍ ജനസംഖ്യയാണുള്ളത്. ഇതില്‍ 2.6 ശതമാനം അല്ലെങ്കില്‍ 650,000 പേര്‍ മാത്രമാണ് മുസ്ലിംകളുള്ളത്. രാജ്യത്തെ ശക്തമായ സാമ്പത്തിക അടിത്തറക്ക് മുതല്‍ക്കൂട്ടാവാന്‍ ഇസ്ലാമിക് ഫിനാന്‍സിനെയും കൂടെകൂട്ടാന്‍ ശ്രമിക്കുകയാണ് ഓസ്‌ട്രേലിയ. ഇതിനായുള്ള സേവന ദാതാക്കളുടെ സേവനവും ഇവിടെ ലഭ്യമാണ്. ഹൗസ് ഫിനാന്‍സിംഗ്,ഇസ്ലാമിക് പെന്‍ഷന്‍,സമ്പത്ത് പരിപാലനം തുടങ്ങിയ മേഖലകളില്‍ ശരീഅത്ത് നിയമങ്ങള്‍ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ലോകത്ത് ഇസ്ലാമിക സമ്പദ് വ്യവസ്ഥക്ക് വിശാലമായ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് ഓസ്‌ട്രേലിയയും ഈ രംഗത്തേക്ക് നീങ്ങുന്നത്.

 

Related Articles