Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക നാഗരികത തത്വചിന്തയിലും ശാസ്ത്രത്തിലും ഇടപെട്ട വിധം

പ്രമുഖ മുസ്‌ലിം ചിന്തകനായ ഡോ. മുസ്തഫ സിബാഇ അദ്ദേഹത്തിന്റെ മിൻ റവാഇഇ ഹളാറത്തിനാ( മുസ്‌ലിം നാഗരികതയുടെ ശോഭന ചിത്രങ്ങൾ) എന്ന ഗ്രന്ഥത്തിൽ ഇസ്‌ലാമിക നാഗരികത മാനുഷിക മുന്നേറ്റത്തിനും വിശേഷിച്ച് തത്വ ശാസ്ത്രം, സയൻസ് എന്നീ മേഖലയിലും വരുത്തിയ മുന്നേറ്റങ്ങളെയും അടയാളപ്പെടുത്തുന്നുണ്ട്. ആ ഭാഗമാണിവിടെ കൊടുത്തിട്ടുള്ളത്.

അറബി ഭാഷയിൽ നിന്ന് ലാറ്റിൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്ന രീതി വെസ്റ്റിൽ ആരംഭിച്ചു. നമ്മുടെ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങൾ പാശ്ചാത്യൻ സർവകലാശാലകളിൽ പഠിപ്പിക്കാൻ തുടങ്ങി. ഇബ്നു സീനയുടെ വൈദ്യ ശാസ്ത്രത്തിലെ ‘അൽ ഖാനൂൻ’, പന്ത്രണ്ടാം നൂറ്റാണ്ടിലും ഇമാം റാസിയുടെ ‘ അൽ ഹാവി ‘ ( ഇബ്നു സീനയുടെ ഗ്രന്ഥത്തെക്കാൾ വലുതും വിശാലമായതും) പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിലും വിവർത്തനം ചെയ്യപ്പെട്ടു. അതേ സമയം തത്വശാസ്ത്ര ഗ്രന്ഥങ്ങൾ ഇതിലേറെ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. നമ്മുടെ എഴുത്തുകാരിലൂടെയും വിവർത്തകരിലൂടെയുമാണ് പടിഞ്ഞാറ് ഗ്രീക്ക് ഫിലോസഫി അറിഞ്ഞു തുടങ്ങിയത്. ആയതു കൊണ്ട് തന്നെ ആറു നൂറ്റാണ്ടിലേറെ യൂറോപ്പിന്റെ അധ്യാപകർ നമ്മളായിരുന്നു എന്നത് പല വെസ്റ്റേൺ എഴുത്തുകാർ പോലും അംഗീകരിക്കുന്ന വസ്തുതയാണ്. ജോസ്താഫ് ലോബോൻ പറയുന്നു: ” ആറു നൂറ്റാണ്ടുകളോളം യൂറോപ്പ്യൻ സർവകലാശാലകളിൽ പഠിപ്പിക്കാനുള്ള ഏക ആശ്രയം അറബ് ഗ്രന്ഥങ്ങളുടെ പരിഭാഷകളും, വിശേഷിച്ച് ശാസ്ത്ര ഗ്രന്ഥങ്ങളും ആയിരുന്നു. വൈദ്യ ശാസ്ത്രം പോലെ ചില മേഖലകളിലുള്ള അറബികളുടെ സ്വാധീനം ഇന്നു പോലും നില നിൽക്കുന്നു എന്ന് നമുക്ക് പറയാനാവും. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ മോണ്ട് പെല്ലീർ എന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾക്ക് വിശദീകരണവും എഴുതപ്പെട്ടു ട്ടുണ്ട് “. ” റോജർ ബീകോൺ, ലിയോണർഡ് അൽബേസി, അർണോ ഫിൽഫോഫി, റൈമോൺ ലോൾ, സെന്റ് തോമസ്, ആൽബർട്ട് ദി ഗ്രേറ്റ് എന്നിവർ അറബികളുടെ ഗ്രന്ഥങ്ങൾ മാത്രം ആശ്രയിച്ചു കഴിഞ്ഞവരാണ്”. അദ്ദേഹം തുടർന്ന് എഴുതുന്നു.

Also read: കൊറോണക്കാലത്തെ റമദാന്‍ നോമ്പ്

മസ്യൂ റിനാൻ പറയുന്നു: “ആൽബർട്ട് ദി ഗ്രേറ്റ് ഇബ്നു സീനയോടും സെന്റ് തോമസ് ഫിലോസഫിയിൽ ഇബ്നു റുഷ്ദിനോടും കടപ്പെട്ടിരിക്കുന്നു”. പ്രമുഖ ഓറിയന്റലിസ്റ്റ് സീഡിയോ പറയുന്നു: “അറബികൾ മാത്രമായിരുന്നു മധ്യ കാലത്ത് നാഗരികതയുടെ പതാക വാഹകരായുണ്ടായത്. യൂറോപ്പിന്റെ പ്രാകൃത സംസ്കാരത്തെ അകറ്റി നിർത്തി ഗ്രീക്ക് ഫിലോസഫി യുടെ അനന്തമായ ഉറവിടങ്ങളിലേക്ക്‌ അവർ ചലിക്കുകയായിരുന്നു. അറിവിന്റെ അക്ഷയ ഖനികൾ തേടുന്ന മാർഗത്തിൽ എവിടെയെങ്കിലും നിർത്താൻ അവർ ഒരുക്കമായിരുന്നില്ല. മറിച്ച് പുതിയ മേച്ചിൽ പുറങ്ങൾ വെട്ടി പിടിക്കുകയായിരുന്നു”. അദ്ദേഹം തുടരുന്നു: ” ആദ്യ കാലം മുതൽ തന്നെ അറബികളിൽ നിന്ന് ലാറ്റിൻ ഭാഷ കടമെടുത്ത കാര്യങ്ങളെ കുറിച്ച് ആലോചിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ വ്യക്തമാകും. സിൽവസ്റ്റർ രണ്ടാമൻ എന്ന പേരുള്ള പോപ് ആയ ഗർബർട്, 970- 980 കാലങ്ങളിൽ മുസ്‌ലിം സ്പെയിനിൽ നിന്ന് പഠിച്ച ഗണിതശാസ്ത്രപരമായ കാര്യങ്ങൾ നമുക്ക് പരിചയപ്പെടുത്തി. ഇംഗ്ലണ്ട് കാരനായ ഓ ഹില്ലർഡ് 1100- 1128 കാലയളവിൽ സ്പെയിനിലും ഈജിപ്തിലും ചുറ്റി സഞ്ചരിച്ച് അന്നുവരെ പടിഞ്ഞാറിന് അന്യമായിരുന്ന യൂക്ലിടിന്റെ ‘കിതാബുൽ അർകാൻ’ അറബിയിൽ നിന്ന് ലാറ്റിനിലേക്ക് വിവർത്തനം ചെയ്തു. പ്ലേറ്റോ അറബിയിൽ നിന്ന് ടാദൗസീസിന്റെ ‘കിതാബുൽ അക്ർ’ വിവർത്തനം ചെയ്തു. റുടോൾഫ് അൽ ബുറൂജി, ടോളമിയുടെ ദി ബുക്ക് ഓഫ് ജിയോഗ്രഫി അറബിയിൽ നിന്ന് വിവർത്തനം ചെയ്തു. ലിയോണർഡ്‌ അൽ ബേസി 1200 കളിൽ അറബികളിൽ നിന്ന് പഠിച്ച് അൽജിബ്രയിൽ ഒരു രചന നടത്തി. അൻക്വിയാനോസ് അൽ നബ്രി പതിമൂന്നാം നൂറ്റാണ്ടിൽ യൂക്ലിഡിന്റെ ഗ്രന്ഥത്തിന് മനോഹരമായ വിവർത്തനവും വിശദീകരണവും എഴുതി. അതേ നൂറ്റാണ്ടിൽ തന്നെ കാറ്റ്ലിയോൺ അൽ ബോലോണി ഇബ്നു ഹൈസ ത്തിന്റെ ‘കിതാബുൽ ബസരിയ്യാത്ത്’ പരിഭാഷപ്പെടുത്തി. ജെറാർഡ് അൽ ക്രിമോണി ടോളമിയുടെ മജസ്തിയുടെ പരിഭാഷ നിർവഹിച്ച് അതേ നൂറ്റാണ്ടിൽ തന്നെ ഗോള ശാസ്ത്രത്തെ കൂടുതൽ ജനകീയമാക്കി.

1250 കളിൽ റോഗർ ഒന്നാമൻ സിസിലിയിൽ വെച്ച് അറബികളുടെ വിജ്ഞാന ശാഖകൾ, വിശേഷിച്ച് ഇദ്രീസിയുടെ ഗ്രന്ഥങ്ങൾ പഠിക്കാൻ ധൈര്യം കാണിച്ചു. അതേ സമയം രാജാവും ഫ്രെഡറിക് രണ്ടാമനും അറബ് വിജ്ഞാനീയങ്ങളോട് താൽപര്യം വെച്ചു പുലർത്തുന്നവരായിരുന്നു. ഇബ്നു റുഷ്ദിന്റെ ശിഷ്യന്മാർ അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ ചെന്ന് സസ്യ ശാസ്ത്രം, ജന്തു ശാസ്ത്രം എന്നിവ പഠിപ്പിക്കാറുണ്ടായിരുന്നു.

Also read: കൊറോണ കാലത്ത് മക്കളെ ഡയറി എഴുതാൻ ശീലിപ്പിക്കാം

പ്രപഞ്ചത്തെ കുറിച്ചുള്ള തന്റെ ഗ്രന്ഥത്തിൽ ഹോം ബൽഡ് പറയുന്നു: ” അറബികളാണ് കെമിക്കൽ ഫാർമസി കണ്ടെത്തിയത്. ‘സാലറിം ( Salerm) സ്കൂൾ’ തങ്ങളുടേതെന്ന് അവകാശപ്പെടുകയും പിന്നീട് സതേൺ യൂറോപ്പിൽ വ്യാപകമാവുകയും ചെയ്ത കോടതി വിധി യുടെ രീതിശാസ്ത്രവും അറേബ്യയിൽ നിന്ന് വന്നതായിരുന്നു. രോഗ ശമനത്തിന്റെ മർഗങ്ങളായ ഫാർമസിയും മെഡിക്കൽ സയൻസും സംബന്ധിച്ചുള്ള പഠനം, സസ്യശാസ്ത്രവും കെമിസ്ട്രിയും പഠിക്കുന്നതിലേക്കുള്ള വഴി തെളിയിച്ചു. അറബികളിലൂടെ തന്നെയാണ് ആ വിജ്ഞാന ശാഖകൾക്കും പുതിയ മാനങ്ങൾ കൈവന്നത്. അറബികൾക്ക് സസ്യ ലോകവുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ ഫലമായാണ് പുതിയ രണ്ടായിരത്തോളം സസ്യ ഇനങ്ങൾ സസ്യങ്ങളുടെ പട്ടികയിൽ ഇടം നേടിയതും ഗ്രീക്കുകാർ അന്നുവരെ പരിചയിച്ചു പോലുമില്ലാത്ത ഒരുപാട് ഔഷധ സസ്യങ്ങൾ വെളിച്ചം കണ്ടതും.

ഇമാം റാസിയെയും ഇബ്നു സീനയേയും കുറിച്ച് സീദിയോ പറയുന്നു: ” അവർ രണ്ടുപേരും തങ്ങളുടെ ഗ്രന്ഥങ്ങൾ കൊണ്ട് കാലങ്ങളോളം വെസ്റ്റേൺ സ്കൂളുകൾക്ക് മേൽ ആധിപത്യം പുലർത്തി. യൂറോപ്പിൽ ഇബ്നു സീന അറിയപ്പെട്ടത് ഭിഷഗ്വരൻ ആയിട്ടായിരുന്നു. ഏകദേശം ആറു നൂറ്റാണ്ടുകളോളം അവർക്ക് മേൽ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ അഞ്ചു വാല്യങ്ങളുള്ള അൽ ഖാനൂൻ വിവർത്തനം ചെയ്യപ്പെടുകയും പല തവണകളായി പുനപ്രസിധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇറ്റാലിയൻ ഫ്രഞ്ച് യൂണിവേഴ്സിറ്റികളിൽ പാഠ്യ പദ്ധതിയിലും ഇത് ഉൾപ്പെട്ടിട്ടുണ്ട്.

വിവ. മുഹമ്മദ് ശാക്കിർ മണിയറ

Related Articles