Current Date

Search
Close this search box.
Search
Close this search box.

റേഡിയോ സ്‌റ്റേഷനിലൂടെ സഹിഷ്ണുത പ്രചരിപ്പിക്കുന്നവര്‍

സമയം രാവിലെ 10.30, മൊസൂളിലെ എഫ്.എം റേഡിയോയായ വണ്‍ എഫ്.എമ്മില്‍ ടോക് ഷോയുമായി സാമിര്‍ സെയ്ദ് എത്തി. കഴിഞ്ഞ ആറു മാസമായി ഏറെ പ്രസന്നതയോടെയും സന്തോഷത്തോടെയും പരിപാടി അവതരിപ്പിക്കുകയാണ് സാമിര്‍.കഴിഞ്ഞ മൂന്നു വര്‍ഷമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അധീനതിയിലായിരുന്നു ഇറാഖിലെ മൊസൂള്‍ നഗരം.

2017 ജൂലൈ 9നാണ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി മൊസൂള്‍ നഗരത്തെ ഐ.എസ് ഭീകരവാദികളില്‍ നിന്നും മോചിപ്പിച്ചതായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് രാജ്യത്തു നിന്നും പലായനം ചെയ്തവരെല്ലാം ഘട്ടം ഘട്ടമായി മൊസൂളിലേക്ക് തിരിച്ചെത്തുകയാണ്. എന്നാല്‍ മൊസൂള്‍ നഗരം ഇപ്പോഴും പൂര്‍ണമായും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. രാജ്യത്തെ സാമ്പത്തിക രംഗം പാടെ നശിച്ചു. ആര്‍ക്കും ജോലിയില്ല, സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് നിരവധി യുവാക്കള്‍ ഇപ്പോള്‍ രാജ്യത്ത് ടാക്‌സി ഡ്രൈവര്‍മാരായി ജോലി ചെയ്യുകയാണ്. സാമിര്‍ സെയ്ദ് പറഞ്ഞു. ഇതില്‍ ഭൂരിഭാഗം പേരും ബിരുദധാരികളും എന്‍ജിനീയര്‍മാരും അധ്യാപകരും അഭിഭാഷകരുമാണ്. എന്നാല്‍ ആര്‍ക്കും തന്നെ അവര്‍ പഠിച്ച ജോലി ലഭിക്കുന്നില്ല.

രാജ്യത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നിരവധി പദ്ധതികളും ശ്രമങ്ങളും നടക്കുന്നുണ്ട്. അതില്‍ ഏറെ പ്രധാനപ്പെട്ടതാണ് വണ്‍ എഫ്.എം റേഡിയോയുടെ പങ്ക്. യുവാക്കളെ കര്‍മോത്സുകരാക്കാനും സന്തോഷിപ്പിക്കാനും നിരവധി വ്യത്യസ്തങ്ങളായ പരിപാടികളാണ് റേഡിയോവിലൂടെ സംഘടിപ്പിക്കുന്നത്. രസകരമായ ചോദ്യങ്ങള്‍ ചോദിച്ച് ശരിയുത്തരം നല്‍കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നു. പെര്‍ഫ്യൂം ബോട്ടില്‍ ആണ് സമ്മാനം. വിജയികള്‍ ഇത് റേഡിയോ സ്‌റ്റേഷനിലെത്തി വാങ്ങുകയാണ് ചെയ്യേണ്ടത്.

പുരാതന മൊസൂള്‍ നഗരത്തില്‍ എത്ര കവാടങ്ങളുണ്ടായിരുന്നു. എന്നായിരുന്നു പരിപാടിയിലെ ഒരു ചോദ്യം. ചോദ്യം ചോദിച്ച ഉടന്‍ തന്നെ സ്റ്റഷനിലെ ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങി. ആദ്യമായി വിളിച്ചത് ടാക്‌സി ഡ്രൈവറായ അബു കരീം ആയിരുന്നു. ഐ.എസിന്റെ കോട്ടയായിരുന്നു ഓള്‍ഡ് സിറ്റിയിലായിരുന്നു അബൂ കരീമിന്റെ വീട്. മൊസൂളില്‍ ഐ.എസിന്റെ ആക്രമണം ഏറ്റവും കൂടുതല്‍ ബാധിച്ച ജില്ലയാണ് ഓള്‍ഡ് സിറ്റി. ഐ.എസ് കൈയേറിയ നഗരമായിരുന്നു ഇത്. ഫോണ്‍ സംഭാഷണത്തിനിടെ കരീം പറഞ്ഞു. ഇന്ന് ഈ നഗരം സര്‍ക്കാര്‍ സൈന്യം തിരിച്ചു പിടിച്ചു. ആയിരക്കണക്കിന് പേരുടെ ശവക്കല്ലറകളാണ് ഇന്നിവിടെ കാണാന്‍ സാധിക്കുക. ഇന്ന് എന്റെ കൈയില്‍ പണമില്ല. കേടായ കാര്‍ വര്‍ക്‌ഷോപിലേക്ക് കൊണ്ടുപോകാന്‍ പോലും കഴിയാതെ വിഷമിക്കുകയാണ് ഞാന്‍ ടാക്‌സി ഡ്രൈവറായി കരീം പറയുന്നു.

മാധ്യമപ്രവര്‍ത്തകരെയാണ് ഐ.എസ് ലക്ഷ്യമിടുന്നത്. ഐ.എസിന്റെ അജന്‍ഡകള്‍ക്ക് ഭീഷണിയായി നില്‍ക്കുന്നത് മാധ്യമപ്രവര്‍ത്തകരാണ്. മൊസൂളില്‍ മാത്രം 40ഓളം മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഞാന്‍ മുന്‍പ് ജോലി ചെയ്ത റേഡിയോ സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെടുന്ന സമയത്ത് ഐ.എസ് ഭീകരര്‍ എനിക്കു നേരെയും തോക്കു ചൂണ്ടിയിരുന്നു. തലനാരിഴക്കാണ് ഞാന്‍ രക്ഷപ്പെട്ടത്. റേഡിയോ സ്‌റ്റേഷന്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. മൂന്നു പേരാണ് അവിടെ കൊല്ലപ്പെട്ടത്. സെയ്ദ് പറഞ്ഞു.

ഇന്ന് മൊസൂളിന്റെ പ്രാന്ത പ്രദേശത്തേക്കെല്ലാം നമ്മുടെ റേഡിയോയെ വ്യാപിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. ജനങ്ങളോട് സമാധാനത്തെക്കുറിച്ചും സഹിഷ്ണുതയെക്കുറിച്ചും പരസ്പര ബഹുമാനത്തെക്കുറിച്ചുമാണ് ഞങ്ങള്‍ സംസാരിക്കുന്നതെന്ന് വണ്‍ എഫ്.എം സ്ഥാപക അംഗമായ മുഹമ്മദ് തലാല്‍ പറയുമ്പോള്‍ മൊസൂള്‍ നഗരത്തെ പഴയ സന്തോഷത്തിലേക്കും പ്രതാപത്തിലേക്കും തിരിച്ചു കൊണ്ടുവരാന്‍ വണ്‍ എഫ്.എമ്മിനു കഴിയട്ടെയെന്നു നമുക്ക് പ്രാര്‍ത്ഥിക്കാം.

മൊഴിമാറ്റം: സഹീര്‍ അഹ്മദ്
അവലംബം: www.middleeasteye.net

Related Articles