Current Date

Search
Close this search box.
Search
Close this search box.

മുന്തിരിത്തോപ്പുകളെയും അവര്‍ വെറുതെ വിടില്ല

yf.jpg

അമ്പതുകാരനായ മഹര്‍ കറാജ് എല്ലാ ദിവസവും പതിവുപോലെ തന്റെ മുന്തിരിത്തോട്ടത്തിലേക്ക് പോയി. എന്നാല്‍ കഴിഞ്ഞയാഴ്ച അദ്ദേഹത്തിന്റെ മുന്നില്‍ മുന്തിരത്തോപ്പെല്ലാം ശ്മാശന ഭൂമിക്കു സമാനമായിരുന്നു. കറാജും അദ്ദേഹത്തിന്റെ സഹോദരന്‍ താറ്റ് കറാജും അയല്‍വാസികളും ചേര്‍ന്നുണ്ടാക്കിയ 450ഓളം മുന്തിരിവള്ളികളും തൈകളുമാണ് നശിപ്പിക്കപ്പെട്ടത്. മുന്തിരി വിളവെടുക്കാന്‍ നാലു ദിവസം ശേഷിക്കെയാണ് ഇവയെല്ലാം നശിപ്പിക്കപ്പെട്ടത് എന്നതാണ് ഏറെ സങ്കടകരം. തന്റെ മുഴുവന്‍ ഉപജീവനമാര്‍ഗവും കരിഞ്ഞുണങ്ങി പ്രതീക്ഷ നഷ്ടപ്പെട്ട് കഴിയുകയാണ് ഇപ്പോള്‍ മഹര്‍.

എനിക്ക് എന്റെ ഒരു കുട്ടിയെ നഷ്ടപ്പെട്ട പോലെയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. വാടിയതും തവിട്ടു നിറമുള്ളതുമായ മുന്തിരിച്ചെടികള്‍ക്ക് സമീപത്തു നിന്ന് കറാജ് പറയുന്നു. ഹെബ്രോണിന്റെ വടക്കുഭാഗത്ത് തെക്കന്‍ വെസ്റ്റ് ബാങ്കിനു സമീപം ഹല്‍ഹോള്‍ നഗരത്തിലാണ് ഇദ്ദേഹത്തിന്റെ കൃഷിയിടമുള്ളത്.

‘ഈ മുന്തിരി വള്ളികളാണ് എന്റെ മുഴുവന്‍ ജീവിതവും. വര്‍ഷങ്ങളായി ഞാന്‍ ഇതിനെ പരിചരിക്കുകയും വെള്ളമൊഴിച്ച് നല്‍കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം പോയി’ നിറകണ്ണുകളോടെ അദ്ദേഹം പറയുന്നു.

മെയ് 22ന് ഇസ്രായേല്‍ കുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തിലാണ് മുന്തിരിച്ചെടികളെല്ലാം അറുത്തുമാറ്റുകയും നശിപ്പിക്കുകയും ചെയ്തത്. ഇതിന്റെ ഒരാഴ്ച മുന്‍പാണ് ബെയ്ത് ഐനൂനിലും ജൂത കുടിയേറ്റക്കാര്‍ 400 മുന്തിരിച്ചെടികള്‍ നശിപ്പിച്ചിരുന്നു.

മുന്തിരിത്തോട്ടത്തിനു സമീപമുള്ള പാറക്കെട്ടില്‍ ഹീബ്രു ഭാഷയില്‍ ഒരു ഭീഷണി സന്ദേശവും ജൂതര്‍ എഴുതിവെച്ചിട്ടുണ്ട്. ‘ഞങ്ങള്‍ എല്ലായിടത്തും എത്തും’ എന്നായിരുന്നു അത്. കറാജയുടെ സ്ഥലത്ത് സ്‌പ്രേ പെയിന്റുപയോഗിച്ചാണ് ഇങ്ങനെ എഴുതിയത്. എന്തിനാണ് ജൂതര്‍ ഇങ്ങിനെ തങ്ങളുടെ കൃഷിഭൂമി നശിപ്പിക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്ന് ഓരോ കര്‍ഷകരും പറയുന്നു. ഫലസ്തീനിലെ കര്‍ഷകരുടെ പ്രധാന വരുമാന മാര്‍ഗമാണ് മുന്തിരി കൃഷിയും. മിക്കവരും ഇതില്‍ നിന്നുള്ള വരുമാനമുപയോഗിച്ചാണ് കുടുംബം പുലര്‍ത്തുന്നത്.

കഴിഞ്ഞ 20 വര്‍ഷമായി ഞങ്ങള്‍ ഈ കൃഷി ചെയ്യുന്നവരാണ്, അവര്‍ ഇതെല്ലാം അറുത്തുമാറ്റുമ്പോള്‍ ഞങ്ങളുടെ ശരീരത്തിന്റെ ഒരു ഭാഗമാണ് മുറിച്ചു മാറ്റപ്പെടുന്നത്. ഞങ്ങളുടെ ജീവിതം മുഴുവന്‍ ഈ കൃഷിക്കായി മാറ്റി വച്ചതായിരുന്നു. സങ്കടം കലര്‍ന്ന വാക്കുകളില്‍ കര്‍ഷകര്‍ പറയുന്നു.

 

 

Related Articles