Current Date

Search
Close this search box.
Search
Close this search box.

ഞങ്ങള്‍ ഫലസ്തീനികള്‍

മൂസക്കും റോമക്കാര്‍ക്കും,
യേശുവിനും മുഹമ്മദിനും മുമ്പ്,
തുര്‍ക്കിക്കള്‍ക്കും ഇംഗ്ലീഷുകാര്‍ക്കും മുമ്പ്,
ഞങ്ങളിവിടെ താമസം തുടങ്ങിയിട്ടുണ്ട്.

ഇല്ലായ്മയില്‍ നിന്നും നഗരങ്ങള്‍ ഞങ്ങള്‍ പടുത്തുയര്‍ത്തി,
കണ്ണുനീരുകൊണ്ട് നനച്ചും,
ഞങ്ങളുടെ സന്തോഷംകൊണ്ട് ചാന്തിട്ടും;
സമൃദ്ധമായ കടലില്‍ ഞങ്ങള്‍ മീന്‍പിടിച്ചു,
പച്ചപ്പട്ടണിഞ്ഞ ഒലീവ് മരങ്ങള്‍ക്ക് ചുവട്ടില്‍
ഞങ്ങളുടെ മക്കള്‍ വിവാഹിതരായി.

‘ഒരു ജനത’ എന്നതിലപ്പുറം
ഞങ്ങള്‍ക്കെന്തെങ്കിലും പേര് നല്‍കുന്നത്
ഞങ്ങളെ അലോസരപ്പെടുത്തിട്ടിയില്ല.

അധിനിവേശകര്‍ കടന്നു വന്നു
അവര്‍ ഞങ്ങളുടെ ഭൂമി പകുത്തെടുത്തു.
‘ആകാശ ദൈവങ്ങളെയും’
ഇരുമ്പ് നിര്‍മ്മിത ആയുധങ്ങളും അവര്‍ കൊണ്ടുവന്നു
അവര്‍ ഞങ്ങളുടെ കുട്ടികളെ ചതച്ചരച്ചു.

പ്രാര്‍ഥനയിലായിരുന്ന മുതിര്‍ന്ന പൗരന്മാര്‍
അവിടെ വെച്ചു തന്നെ കൊല്ലപ്പെട്ടു
അലമുറയിട്ടു കരഞ്ഞ സ്ത്രീകളും കൊല്ലപ്പെട്ടു.

ലോകവേദികള്‍ക്ക് ഞങ്ങള്‍ നിവേദനങ്ങള്‍ നല്‍കി
ഞങ്ങളുടെ അവസ്ഥയില്‍ അവര്‍ക്ക് പുഛമായിരുന്നു.
നീതിയും സമാധാനവും കാരുണ്യവും തേടി
‘വന്‍ ശക്തി’ക്കു മുന്നിലും അഭ്യാര്‍ഥനയുമായി ഞങ്ങള്‍ ചെന്നു
ചിലപ്പോഴൊക്കെ മാന്യമായി അവര്‍ ഞങ്ങളെ കേട്ടു
(അവരുടെ ചതുരംഗ കളിയിലെ കരുക്കളായിരുന്നു ഞങ്ങള്‍)
മറ്റുചിലപ്പോള്‍ ഞങ്ങളുടെ വാക്കുകള്‍ കേട്ട്
അവര്‍ ആലസ്യത്തോടെ കോട്ടുവായിട്ടു

മരുഭൂമിയിലെ കത്തുന്ന സൂര്യന് കീഴില്‍ വളര്‍ന്ന
ഞങ്ങളുടെ തൊലി ഇരുണ്ടതാണ്.
അമേരിക്കയില്‍ നിന്നും ചുവന്ന തൊലിയുളള വെള്ളക്കാര്‍ വന്നു,
ഇംഗ്ലണ്ടില്‍ നിന്നും ചുവന്ന തൊലിയുള്ള കുട്ടികളുമായി
വെളുത്ത അമ്മമാരും വന്നു
ഇതവരുടെ മണ്ണാണെന്ന് അവര്‍ പറയുന്നു.
സെമിറ്റിക്കുകളെന്നാണ് അവര്‍ അവരെ വിളിക്കുന്നത്
എന്നാലവരുടെ തൊലിയുടെ നിറം സെമിറ്റിക്കുകളുടേതല്ല.
അവരുടെ സ്വര്‍ണ്ണ തലമുടിയും നീലക്കണ്ണും സെമിറ്റുകളുടേതല്ല.

ഞങ്ങള്‍ പാരതന്ത്ര്യത്തിലാകുമ്പോള്‍,
എല്ലാവരും പാരതന്ത്ര്യത്തിലാണ്.
ഞങ്ങളുടെ കുട്ടികള്‍ തുറങ്കിലടക്കപ്പെടുമ്പോള്‍
എല്ലാ കുട്ടികളും തുറങ്കിലാണ്.
നിങ്ങളുടെ മക്കളെ നിങ്ങള്‍ സേനഹിക്കുന്നത് പോലെ
ഞങ്ങളുടെ മക്കളെ ഞങ്ങള്‍ സ്‌നേഹിക്കുന്നില്ലെന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നത്?
നിങ്ങളുടെ മക്കളേക്കാള്‍ കുറഞ്ഞ പരിഗണന ലഭിച്ചാല്‍ മതിയോ ഞങ്ങളുടെ മക്കള്‍ക്ക്?
അവരുടെ കണ്ണുനീരിനും സന്തോഷത്തിനും വില കുറവാണോ?
അവരും ഈ ഭൂമിയുടെ മക്കളല്ലേ?
അവരും ദൈവത്തിന്റെ സന്താനങ്ങളല്ലേ?
ഞങ്ങളുടെ പുരുഷന്മാരും സ്ത്രീകളും ധൈര്യം കുറഞ്ഞവരാണോ?

ഞങ്ങളാണ് ഈ മണ്ണിന്റെ മക്കള്‍,
ഞാനൊന്ന് ചോദിച്ചോട്ടെ,
നിന്റെ ഉള്ളില്‍ അസ്വസ്ഥകളുണ്ടാക്കുന്നത് ഏത് വിരയാണ്?
നിന്റെ അഭിമാനം നിനക്ക് നഷ്ടപ്പെട്ടോ?
ദൈവത്തെ കുറിച്ച് നീ പറയുന്നു,
എന്നിട്ട് മൊലോക്കുകള്‍ മുമ്പില്‍ വണങ്ങുകയും ചെയ്യുന്നു
നിന്റെ മൊലോക്കുകള്‍ തടിച്ചു കൊഴുക്കുന്നത്
മറ്റുള്ളവരുടെ ത്യാഗത്തിന്റെ പേരിലാണ്.
അധികാരവും ആരോഗ്യവും നിന്നെ നശിപ്പിക്കുകയാണ്.
കുന്നുകള്‍ നീ ഇടിച്ചു നിരത്തുന്നു, സ്ത്രീകളെ അടിച്ചൊതുക്കുയും ചെയ്യുന്നു.
നിന്റെ പുസ്തകത്തില്‍ നിന്റെ പേര് നീ ഞങ്ങള്‍ക്ക് കാണിച്ചു തരുന്നു
എന്നാല്‍, മരങ്ങളുടെ വേരുകളിലും
നുരുമ്പിച്ച പുരാതന ശിലാഫലകങ്ങളിലും എഴുതപ്പെട്ട
ഞങ്ങളുടെ പേരുകള്‍ മനസ്സിലാക്കുന്നതില്‍ നീ പരാജയപ്പെട്ടിരിക്കുന്നു.

ഗര്‍ജിക്കുന്ന ഒരായിരം ടാങ്കുകള്‍ ഞങ്ങളെ നിശ്ചലരാക്കില്ല.
സത്യം ഇരുണ്ടതാണ്, ഞങ്ങളുടെ ഇരുണ്ട നേത്രങ്ങള്‍ കൊണ്ട്
ഞങ്ങളത് കാണുന്നുണ്ട്.
തുര്‍ക്കികളും അവര്‍ക്ക് മുമ്പ് മറ്റുചിലരും വന്നു.
ഇംഗ്ലീഷുകാര്‍ വന്നു, അവര്‍ക്ക് ശേഷം വേറെ ചിലര്‍ വന്നു.
അവര്‍ കൊലപാതകങ്ങള്‍ നടത്തുന്നു, ദൈവത്തിന്റെ നാമത്തില്‍.
ദൈവത്തിന്റെ നാമത്തില്‍ അവര്‍ ദൈവത്തെയും കൊല്ലുന്നു!

ഞങ്ങള്‍ ഫലസ്തീനികളാകുന്നു,
ഞങ്ങളുടെ ജീവനോപാദികള്‍ നിങ്ങള്‍ തട്ടിയെടുത്തില്ലെങ്കില്‍,
ഞങ്ങളിവിടെ ജീവിക്കും, ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കുക.

ഞങ്ങള്‍ പാരതന്ത്ര്യത്തിലാകുമ്പോള്‍,
എല്ലാവരും പാരതന്ത്ര്യത്തിലാണ്.
ഞങ്ങളുടെ മക്കള്‍ ബന്ധിതരാകുമ്പോള്‍,
എല്ലാ കുട്ടികളും ബന്ധിതരാണ്.
ദുരിതങ്ങള്‍ ഞങ്ങളുടെ ഓര്‍മ്മകളെ മിനുസപ്പെടുത്തുകയാണ്.
ഞങ്ങളുടെ ഇരുണ്ട നേത്രങ്ങള്‍ കൊണ്ട് ഞങ്ങള്‍ കാണുന്നുണ്ട്.

Related Articles