Current Date

Search
Close this search box.
Search
Close this search box.

യുട്യൂബ് കെണികളിൽ നിന്ന് കുട്ടികളെ എങ്ങനെ രക്ഷിക്കാം

ഇന്ന് കണ്ടു വരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ  കുട്ടികളെ വലിയ തോതിൽ ആകർഷിക്കുന്നുണ്ട്. വെറും ആകർഷണം എന്ന പരിധി വിട്ട് കുട്ടികളെ തങ്ങളുടെ കുട്ടിക്കാലത്തെ ഉദ്യമങ്ങളിൽ (ചെറുപ്പ കാലത്ത് കളിക്കുക എന്നത്  കുട്ടികളുടെ ബാധ്യത കൂടിയാണ്) നിന്ന് പോലും പിന്തിരിപ്പിക്കുന്ന തരത്തിൽ അവയുടെ സ്വാധീനം എത്തിയിരിക്കുകയാണ്. ആവശ്യമായ പരിധി ലംഘിക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും ഉപദ്രവം മാത്രമേ വന്നു ചേരൂ എന്ന് വർത്തമാന കാലം നമുക്കു പറഞ്ഞു തരുന്നുണ്ട്.  കുട്ടികൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കരുത് എന്നല്ല പറയുന്നത്, മറിച്ച്  മക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ചില നിബന്ധനകൾ പാലിക്കുക, വീഡിയോകൾ കാണുമ്പോൾ കുട്ടികളെ അവരുടെ സ്വതന്ത്ര ലോകത്ത് വിടുക, അതും നിശ്ചിത സമയം മാത്രം എന്നിവ പറയാനാണ് ഈ കുറിപ്പ്. ഇന്റർനെറ്റ് ചതിക്കുഴികളിൽ നിന്ന് മക്കളെ രക്ഷിക്കാൻ ചില മാർഗങ്ങൾ ഇവിടെ സൂചിപ്പിക്കാം.

Also read: ധീര രക്തസാക്ഷി ഖുബൈബ് (റ)

കിഡ്സ് യൂട്യൂബ് ലഭ്യമാക്കുക
ആദ്യ ഘട്ടത്തിൽ കിഡ്സ് യൂട്യൂബ് എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയാണ് വേണ്ടത്. കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിച്ച് അനിയന്ത്രിതമായി സേർച്ച് ചെയ്യുന്നത് തടയാൻ ഇതിലൂടെ സാധിക്കും. കുട്ടിക്ക് സ്വയം സേർച്ച് ചെയ്യാൻ സാധിക്കാതെ രക്ഷിതാക്കൾ തെരഞ്ഞെടുക്കുന്ന വീഡിയോകളും ചാനലുകളും മാത്രം കാണാൻ കഴിയുന്നതാണ് ഇതിന്റെ സവിശേഷത. സെറ്റിങ്സിൽ പേഴ്സണൽ ഫയൽസ്‌ എന്നതിൽ ചെന്ന് ഇഷ്ടമുള്ള ഫോൾഡറുകൾ മാത്രം തെരഞ്ഞെടുത്ത് കുട്ടികൾക്ക് കൊടുക്കാം. ആവശ്യമാവുമ്പോൾ വീഡിയോകൾ ചേർത്തു കൊടുക്കാനും സാധിക്കും. കുട്ടികൾ കാണുന്ന വീഡിയോകൾ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ 2015 മുതൽ യൂട്യൂബ് ഏർപെടുത്തിയിട്ടുള്ളതാണ് ഈ അപ്ലിക്കേഷൻ. ആൻഡ്രോയ്ഡിലും ഐ. ഒ.എസ്സിലും ഈ സേവനം ലഭ്യമാണ്. ഈ ആപ്പിന്റെ മറ്റൊരു പ്രത്യേകത രക്ഷിതാക്കൾക്ക് പ്രത്യേക അക്കൗണ്ടുകൾ ഉണ്ടാക്കാനും കുട്ടികൾ കാണുന്ന വീഡിയോകൾക്ക് നിയന്ത്രിക്കാനും സാധിക്കും എന്നതാണ്. അതോടൊപ്പം അതിലെ ഓരോ വീഡിയോകളെ പറ്റിയും രക്ഷിതാക്കൾക്ക് റിവ്യൂ ചെയ്യാനുള്ള അവസരവും നൽകുന്നു. കുട്ടികൾക്ക് അനുയോജ്യമല്ലാത്ത വീഡിയോകൾ ഇതിന്റെ റെകമന്റേഷൻ ടാബിൽ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കാനുള്ള നിർദേശവും നൽകാവുന്നതാണ്. Restricted mode ആക്റ്റീവ് ചെയ്തും ഇത് ഒരു പരിധിവരെ നിയന്ത്രിക്കാം.

ഹെഡ് ഫോണുകൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കുക
ഹെഡ് സെറ്റുകൾ ഉപയോഗിച്ച് വീഡിയോകൾ കാണുമ്പോൾ ഉള്ളടക്കം അറിയാതെ തന്നെ കുട്ടികൾ പലതും കാണാൻ ഇടയുണ്ട്. വീഡിയോയിൽ പ്രയോഗിക്കുന്ന പദങ്ങൾ സംസ്കാരം ഉള്ളതാണോ അല്ല അസഭ്യം നിറഞ്ഞതാണോ എന്നൊക്കെ രക്ഷിതാക്കൾ അറിയാൻ സൗകര്യം കുട്ടികൾ ഹെഡ് ഫോണുകൾ ഉപയോഗിക്കാതെ വീഡിയോകൾ കാണുന്നതാണ്. വീഡിയോകൾ കാണാൻ കുട്ടികളെ അനുവദിക്കുമ്പോൾ തന്നെ ദിവസം മുഴുവൻ അവരെ അതിനു മുന്നിൽ ഇരിക്കാൻ സമ്മതിക്കരുത്. മറിച്ച് ചിലപ്പോഴൊക്കെ അവരോടൊപ്പമിരുന്ന് അവർ കാണുന്ന വീഡിയോകളിലൂടെ അവരുടെ അഭിരുചികൾ മനസ്സിലാക്കാനും മറ്റു സമയങ്ങളിൽ അവരോടൊപ്പം സംസാരിച്ചും മറ്റും മാതൃ ശിശു ബന്ധം ഊട്ടിയുറപ്പിക്കാനും ശ്രദ്ധിക്കണം. ഇതിനൊക്കെ പുറമേ യൂട്യൂബ് കിഡ്സിൽ ലഭ്യമായ വീഡിയോകളിൽ പൊതുവേ കുട്ടികൾക്ക് ചേരുന്നതല്ല എന്ന് തോന്നുന്നവ അറിയിക്കാനും അതെ സമയം നിങ്ങളുടെ മക്കൾക്ക് പറ്റിയതല്ല എന്ന് തോന്നുന്നവ ഒഴിവാക്കാനും ആവശ്യാനുസരണം തിരിച്ചെടുക്കാനും ഇതിൽ സൗകര്യമുണ്ട്.

അവലംബം- mugtama.com

Related Articles