Current Date

Search
Close this search box.
Search
Close this search box.

ഈത്തപ്പഴം: പ്രമാണവും ശാസ്ത്രവും

dates.jpg

ആഇശ(റ)യില്‍ നിന്നും ഇമാം മുസ്‌ലിം തന്റെ സ്വഹീഹില്‍ ഉദ്ധരിക്കുന്നു. നബി തിരുമേനി(സ) പറഞ്ഞു ‘ഈന്തപ്പഴമുണ്ടായിരിക്കുന്ന കാലത്തോളം അഹ്‌ലു ബൈത്ത് വിശപ്പറിയുകയില്ല’. മറ്റൊരു റിപ്പോര്‍ട്ടില്‍ തിരുമേനി(സ) ആഇശ(റ)യോട് ഇപ്രകാരം പറഞ്ഞതായി കാണാം.’ അല്ലയോ ആഇശ, ഈന്തപ്പഴ(തംറ്)മില്ലാത്ത വീട്ടുകാര്‍ വിശന്ന് വലഞ്ഞത് തന്നെ.’ രണ്ടോ മൂന്നോ തവണ അദ്ദേഹമത് ആവര്‍ത്തിക്കുകയുണ്ടായി. ഈന്തപ്പഴമെന്നത് പൊതുവായ പ്രയോഗമാണ്. ഈന്തപ്പന തളിരിടുന്നത് മുതല്‍ ഈന്തപ്പഴം പഴുത്ത് പാകമാവുന്നത് വരെയുള്ള ഘട്ടങ്ങള്‍ ഇതിലുള്‍പെടുന്നു. കാരണം ഈന്തപ്പഴം തംറ്(പാകപ്പെട്ടത്)ന് മുമ്പുള്ള ബുസ്ര്!(പച്ചയാത്), റുത്വബ്(വിളഞ്ഞത്) എന്നിവ ദീര്‍ഘകാലം അവശേഷിക്കാത്തത് കൊണ്ടാണ് പ്രവാചകന്‍ ഇപ്രകാരം പ്രയോഗിച്ചത്. അതിന്റെ ഏറ്റവും പൂര്‍ണമായ അവസ്ഥയാണ് തംറ് എന്നത്.

ഈന്തപ്പനയെക്കുറിക്കുന്ന നഖ്ല്‍, നഖീല്‍ തുടങ്ങിയ പദങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ ഇരുപതോളം സ്ഥലങ്ങളില്‍ വന്നിട്ടുണ്ട്.
നഖീല്‍ അഥവാ ഈന്തപ്പന എപ്പോഴും കിളിര്‍ത്ത് കാണപ്പെടുന്നു. അടിസ്ഥാനപരമായി ഉഷ്ണമേഖലകളിലാണ് ഇവ കാണപ്പെടുക. മിതശീതോഷ്ണ മേഖലയിലും ഇവ വളര്‍ന്നുവരാറുണ്ട്. ഏകദേശം എല്ലാ കാലാവസ്ഥയിലും ഉറച്ച് നില്‍ക്കുന്ന വൃക്ഷങ്ങളില്‍പെട്ടതാണ് ഈന്തപ്പന. അതിനാല്‍ തന്നെ വരണ്ടുണങ്ങിയ പ്രദേശങ്ങളില്‍ പോലും ഈന്തപ്പന കൃഷി വിജയം കാണുന്നു. പുരാതന കാലം മുതല്‍ മനുഷ്യന്‍ പ്രദാനം അവലംബിക്കുന്ന ഫലവര്‍ഗങ്ങളില്‍ പെട്ടതാണ് ഈന്തപ്പഴങ്ങള്‍. പടിഞ്ഞാറ് മോര്‍താനിയ മുതല്‍ കിഴക്ക് ഏഷ്യവരെയുള്ള പ്രവിശാലമായ മരുഭൂപ്രദേശത്ത് പ്രത്യേകിച്ചും.
ഒറ്റ വിത്തില്‍ നിന്നും വളര്‍ന്നു വരുന്നവയാണ് എല്ലാതരം ഈന്തപ്പനയും. പിന്നീടവ ആണും പെണ്ണുമായി രൂപപ്പെടുന്നു. അവയെല്ലാം അഞ്ചാം വര്‍ഷം മുതല്‍ പുഷ്പിക്കാന്‍ തുടങ്ങും. ഏകദേശം മുപ്പത് നാല്പത് വര്‍ഷങ്ങള്‍ വരെ നല്ലവിധത്തില്‍ അത് ഫലമുല്‍പാദിപ്പിച്ച് കൊണ്ടേയിരിക്കും.
നഖീലിന് കഠിനമായ ചൂടിനെ ചെറുത്തുനില്‍ക്കാനുള്ള ശേഷി അല്ലാഹു നല്‍കിയിട്ടുണ്ട്. വിവധതരത്തിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളോടും പൊരുത്തപ്പെടാനുള്ള കഴിവ് അതിനുണ്ട്. ഈന്തപ്പനത്തടിയുടെ നീളവും അതിന്റെ പരുപരുപ്പും, പഴയ ഇലകളുടെ താഴ്ഭാഗം കൊണ്ട് അത് പൊതിയപ്പെട്ടതും ദീര്‍ഘകാലം വെള്ളം ശേഖരിക്കുന്നതിന്നതിനെ സഹായിക്കുന്നു. നെറുകെയുള്ള 20നും 40നും ഇടയില്‍ വരുന്ന ഇലകള്‍ ഇടക്കിടെ പുതുങ്ങുന്നതും ഇതിനെ എളുപ്പമാക്കുന്നു.
ഈന്തപ്പനഫലങ്ങളില്‍ പ്രധാനമായി തംറ് ഏകദേശം സമ്പൂര്‍ണ്ണമായ പോഷകാഹാരമാണ്. മനുഷ്യശരീരത്തിനാവശ്യമായ മിക്കപോഷകഘടകങ്ങളും അതുള്‍ക്കൊള്ളുന്നു. അതിനാലാണ് വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം പറഞ്ഞത് ‘
ഈന്തപ്പനയുടെയും മുന്തിരിവള്ളിയുടെയും പഴങ്ങളില്‍ നിന്ന് നിങ്ങള്‍ ലഹരി പദാര്‍ഥവും നല്ല ആഹാരവും ഉണ്ടാക്കുന്നു. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും അതില്‍ അടയാളമുണ്ട്.’ നഹ്ല്‍-67
ഷുഗര്‍, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ തുടങ്ങിയ സുപ്രധാന പോഷകങ്ങളും മനുഷ്യ ജീവിതത്തിന് അനിവാര്യമായ വിറ്റാമിനുകളും തംറ് ഉള്‍ക്കൊള്ളുന്നു. ഉണങ്ങിയ ഈന്തപ്പഴത്തില്‍ 70.6% കാര്‍ബോഹൈഡ്രേറ്റും, 2.5% എണ്ണയും, 1.32% കാല്‍സ്യം, ഇരുമ്പ്, ഫോസ്‌ഫേറ്റ്, മാഗ്‌നേഷ്യം, പൊട്ടാസ്യം, ചെമ്പ്, മാംഗനീകം, കൊബാള്‍ട്ട്, സിങ്ക് തുടങ്ങിയവയുള്ള ധാതുലവണങ്ങളും, 10% ഫൈബറും കൂടാതെ മറ്റ് എല്ലാതരം വിറ്റാമിനുകളും അടങ്ങിയിരിക്കുന്നുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഈന്തപ്പഴത്തിന് ധാരാളം സദ്ഫലങ്ങളുണ്ട്. ന്യൂറോണിന് വളരെ ഫലം ചെയ്യുന്ന, വിഷബാധയകറ്റുന്ന, വൃക്കരോഗങ്ങള്‍ക്ക് പ്രതിവിധിയായ, രക്തസമ്മര്‍ദത്തിനെയും, അര്‍ശസ്സിനെയും കെട്ടുകെട്ടിക്കുന്ന ആഹാരമാണത്. ഗര്‍ഭപാത്ര വികാസത്തിനും, അതിന്റെ പേശികള്‍ക്ക് ഉറപ്പ് നല്‍കുന്നതിനും ഉതകുന്നത് കാരണം സുഖപ്രസത്തിന് വഴിയൊരുക്കുന്നു. കന്യാമര്‍യമിന്റെ പ്രസവത്തിന്റെ ചരിത്രം ഉദ്ധരിക്കുന്ന ഖുര്‍ആന്‍ ഇപ്രകാരം വിശദീകരിക്കുന്നു ”നീ ആ ഈന്തപ്പന മരമൊന്നു പിടിച്ചു കുലുക്കുക. അത് നിനക്ക് പഴുത്തു പാകമായ പഴം വീഴ്ത്തിത്തരും, അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍ക്കുകയും ചെയ്യുക.’ മര്‍യം 25-26
നബി തിരുമേനി(സ) പറയുന്നത് നോക്കൂ ‘നിങ്ങളുടെ സ്ത്രീകളെ പ്രസവകാലത്ത് ഈന്തപ്പഴം തീറ്റിക്കുക. കാരണം അത് സന്താനത്തെ ബുദ്ധിമാനാക്കുന്നു. അത് മര്‍യമിന്റെ ഭക്ഷണവുമാണ്. അതിനേക്കാള്‍ നല്ലഭക്ഷണം അല്ലാഹുവിന് അറിയാമായിരുന്നെങ്കില്‍ അതായിരുന്നു അവന്‍ മര്‍യമിന് നല്‍കുക.’
മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം ‘നോമ്പ് അവസാനിപ്പിക്കുന്നവന്‍ ഈന്തപ്പഴമുപയോഗിക്കട്ടെ. അത് അനുഗ്രഹമാണ്. അത് ലഭിക്കാത്തവന്‍ വെള്ളം കുടിക്കട്ടെ. കാരണമത് ശുദ്ധിയുള്ളതാണ്’.
ഇതുപോലുള്ള ധാരാളം വചനങ്ങള്‍ നബി തിരുമേനി(സ)യില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രം മനുഷ്യസമൂഹം കണ്ടെത്തിയ ശാസ്ത്രീയവീക്ഷണങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ നബിതിരുമേനി(സ) വ്യക്തമാക്കിയിരിക്കുന്നു. കാരണം ആകാശത്ത് നിന്നുള്ള ബോധനത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവല്ലോ അദ്ദേഹം സംസാരിച്ചിരുന്നത്. ‘അദ്ദേഹം തോന്നിയപോലെ സംസാരിക്കുന്നുമില്ല. ഈ സന്ദേശം അദ്ദേഹത്തിനു നല്‍കപ്പെട്ട ദിവ്യ ബോധനം മാത്രമാണ്.’

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles