Current Date

Search
Close this search box.
Search
Close this search box.

അന്ന് നമ്മളൊറ്റക്ക് അവൻെറ മുന്നിലെത്തും 

പ്രതിസന്ധികളുടെ നട്ടുച്ചവെയിലിൽ ആശ്വാസത്തിൻ്റെ തണലൊരുക്കിയ റമദാൻ തീർന്ന് പോകാനായിരിക്കുന്നു .അല്ലാഹുമായി മനസ്സ് തുറന്ന് സംസാരിക്കാൻ നമ്മൾ സമയം കണ്ടെത്തിയിരുന്നോ ?

ഇല്ലെങ്കിൽ എല്ലാ തിരക്കുകളിൽ നിന്നും ഒന്ന് മാറി ഒറ്റൊക്കൊന്നിരിക്കണം .. ശാന്തമായ മനസ്സിലേക്ക് അല്ലാഹുവിനെ കൊണ്ടുവരണം. അവനെ കണ്മുന്നില് കാണുന്നതായി തോന്നണം. ‘നീ എത്ര വലിയവനാണ്! നിന്റെ തീരുമാനങ്ങള്ക്കുള്ളിലല്ലേ ഞാനിങ്ങനെ ഓടിക്കൊണ്ടിരിക്കുന്നത്. നിന്റെ നിശ്ചയങ്ങള്ക്കപ്പുറമൊന്നും എന്റെ ജീവിതത്തില് സംഭവിക്കില്ലല്ലോ’ എന്ന വിശ്വാസം മനസ്സിരുത്തണം. അപ്പോള് മനസ്സിലെ ഭാരങ്ങള് ഇറങ്ങിപ്പോകുന്നതായി തോന്നും. അവനെ സ്തുതിച്ചും മഹത്വങ്ങള് വാഴ്ത്തിയും ചുണ്ടുകള് തസ്ബീഹും തക്ബീറും തഹ്മീദുമൊക്കെ ഉരുവിട്ടു തുടങ്ങും. മനസ്സില് അവനോടുള്ള സ്‌നേഹം നിറയും . അവനെ മറന്നുപോയ സമയങ്ങളെ ഓര്ത്ത് ഉള്ള് വേദനിക്കും. അവിടെ നമ്മള് അവനോട് സംസാരിച്ചു തുടങ്ങണം.

നമ്മളെ കുറിച്ച് എല്ലാം അറിയുമെന്ന് നമുക്ക് ബോധ്യമുണ്ടെങ്കിലും ഓരോന്നായി അവന് മുന്നില് എടുത്തു പറയണം. അവനോട് സംസാരിക്കാന് ഭാഷയോ പദങ്ങളോ പ്രശ്‌നമല്ലല്ലോ .. അവന് മനസ്സിന്റെ മിടിപ്പുകളെ വായിക്കുന്നവനല്ലേ!

Also read: വധശിക്ഷ വിധിച്ച് ഹജ്ജാജ്; ഹൃദയം കീഴടക്കി ഹസന്‍ബസ്വരി

അവനോടുള്ള സംസാരങ്ങള് ആവര്ത്തിക്കുന്നതില് പ്രയാസം തോന്നേണ്ടതില്ല. നമുക്ക് മടുക്കുവോളം അവന് മടുക്കില്ലെന്ന് റസൂല്(സ) പറഞ്ഞിട്ടില്ലേ. അവന്റെ മുന്നില് കണ്ണ് നിറയുന്നതിനോ തന്റെ കഴിവുകേടുകള് ഏറ്റുപറയുന്നതിനോ മടി കാണിക്കേണ്ടതില്ല. അവന്റെ മുന്നില് ദുര്ബലനാകുന്നത് വിനയവും അന്തസ്സുമാണല്ലോ.

പശ്ചാത്താപം ആത്മാര്ഥമാണെങ്കില് അല്ലാഹു കൂടുതല് അടുത്തേക്ക് വരും. അവന് കൂടെയുണ്ടെന്ന തോന്നല് ശക്തമാവും. അവനാണ് കൂടെയുള്ളതെങ്കില് പിന്നെ മറ്റാരില്ലെങ്കിലും എനിക്കെന്ത്! അവന്റെ സ്‌നേഹം നേടിയെങ്കില് പിന്നെ മറ്റെന്ത് നഷ്ടപ്പെട്ടാലെന്ത്! അങ്ങനെ നമ്മുടെ വേദനകള്, സങ്കടങ്ങള്, പരിഭവങ്ങള്, ഭയാശങ്കകള്, പ്രതീക്ഷകള്, സ്വപ്‌നങ്ങള്, ആഗ്രഹങ്ങള് എല്ലാം അവനു മുന്നില് പറഞ്ഞുവെക്കുമ്പോള് മനസ്സില് പ്രത്യേകമായൊരു അനുഭൂതി നിറയും. അവിടെ നമ്മള് തിരിച്ചറിയും, ‘അതേ, ദൈവസ്മരണകൊണ്ട് മാത്രമേ മനസ്സുകള് ശാന്തമാകൂ.’

അവനും ഞാനും മാത്രമാകുന്ന വേളകള് വർദ്ദിക്കണം . രാത്രിയുടെ അന്ത്യയാമങ്ങളില് ഒറ്റക്ക് മാറിനിന്ന് നമസ്‌കരിക്കണം . സുജൂദുകള്ക്ക് ദൈര്ഘ്യം കൂടണം . അവനു മുന്നില് വിനയാന്വിതനായി മനസ്സ് തുറക്കണം . ചെയ്തുപോയ അപരാധങ്ങളോര്ത്ത് മനസ്സ് വേദനിക്കണം . ഒടുവില് പറയാനുള്ളതെല്ലാം പറഞ്ഞു തീര്ത്ത് മുഴുമിപ്പിക്കുമ്പോള് ഒരിറ്റ് കണ്ണീരെങ്കിലും കവിള്തടങ്ങള് നനയിച്ചിരിക്കണം. അന്നേരം ഒറ്റക്കിരുന്ന് നാഥനെ ഓര്ത്ത് കണ്ണീരൊഴുക്കിയവന് നാളെ ആ തണലിലുണ്ടാകുമെന്ന റസൂലിന്റെ വാഗ്ദാനം മനസ്സ് തണുപ്പിക്കും.

“ഉയിര്ത്തെഴുന്നേല്പുനാളില് അവരെല്ലാം ഒറ്റയ്ക്കൊറ്റയ്ക്ക് അവന്റെ അടുത്ത് വന്നെത്തും.” (19:95)

ഇവിടെ വെച്ച് ഇടക്കൊക്കെയൊന്ന് അവനോടൊത്ത് ഒറ്റത്തിരിക്കാനായാൽ നാളെ അവൻ്റെ മുന്നിൽ ഒറ്റക്ക് ചെന്ന് നിൽക്കുമ്പോൾ മുഖത്തൊരു പുഞ്ചിരി ബാക്കി വെക്കാനായേക്കാം.

Related Articles