Current Date

Search
Close this search box.
Search
Close this search box.

സാംസ്കാരിക വ്യതിരിക്തതക്ക് ഇസ് ലാം നൽകുന്ന പ്രാധാന്യം

ഇന്ന് മുഹർറം 9. സാംസ്കാരിക വ്യതിരിക്തതക്ക് ഇസ്ലാം എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നതിൻറെ കൃത്യമായ ഓർമപ്പെടുത്തലാണ് ഇന്നത്തെ നോമ്പ് . മൂസാ നബി (അ) യെയും അനുയായികളേയും രക്ഷപ്പെടുത്തുകയും ഫറോവയേയും സൈന്യത്തേയും കടലിലാഴ്ത്തുകയും ചെയ്തതിൻറെ നന്ദി സൂചകമായി മുഹർറം 10 ന് ജൂതർ നോമ്പെടുത്തിരുന്നു. മൂസാ നബി ജൂതരേക്കാൾ ആദർശപരമായി നമുക്കവകാശപ്പെട്ടതാണെന്ന് പറഞ്ഞ് മുസ് ലിംകളോട് നോമ്പെടുക്കാൻ റസൂൽ (സ) പറയുകയും ജൂതരോട് സാമ്യപ്പെടാതിരിക്കാൻ 9 കൂടി അതിനോട് ചേർത്ത് നോമ്പെടുക്കാൻ നിർദ്ദേശിച്ചു.

ഇതര മത വിശ്വാസികളോടും മറ്റ് ആശയധാര കളിൽ വിശ്വസിക്കുന്നവരോടും ആദരവും സഹവർത്തിത്വവും പുലർത്തുമ്പോൾ സാംസ്കാരികമായി സ്വാധീനിക്കപ്പെടാതെ സൂക്ഷിക്കാൻ പ്രത്യേകം ഉണർത്തുന്നുണ്ട് ഇസ്ലാം.
മറ്റുള്ളവരിൽ നിന്നും വ്യതിരിക്തമാകാൻ നിരവധി കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട് . അത് സ്വഭാവ മൂല്യങ്ങളിൽ മാത്രമല്ല പ്രകടമായ കാര്യങ്ങളിൽ കൂടിയാണ്.

Also read: ഡൽഹിയിലെ മുസ്ലിം നിർമ്മിതികളെ സ്വാധീനിച്ച അറബിക് കലിഗ്രഫി

‘ജൂതരും ക്രൈസ്തവരും തലമുടിക്കും താടിക്കും ചായം കൊടുക്കാറില്ല അതിനാൽ നിങ്ങൾ ചായം കൊടുക്കുക ‘

‘ ജൂതൻമാരിൽ നിന്നും നിങ്ങൾ വ്യത്യസ്തരാകുക അവർ ചെരുപ്പോ കാലുറയോ ധരിച്ച് ആരാധന നിർവഹിക്കാറില്ല നിങ്ങൾ ചെരിപ്പോ കാലുറയോ ധരിച്ച് നമസ്കരിക്കുക ‘
‘ബഹുദൈവ വിശ്വാസികളിൽ നിന്ന് വ്യത്യസ്തരാകുക താടി വളർത്തുകയും മീശ വെട്ടുകയും ചെയ്യുക ‘
ജൂതർമാരിൽ നിന്നും വ്യതിരിക്തരാകാൻ താടി വളർത്തി മീശ വെട്ടാൻ പറയുന്ന പ്രവാചക വചനങ്ങളും കാണാം.

ഒരു ബഹുസ്വര സമൂഹത്തിൽ ഇടപെട്ട് കൊണ്ട് മുസ്ലിംകൾ ജീവിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സൂക്ഷ്മമായി പഠിപ്പിക്കുന്നുണ്ട് ഇത്തരം പ്രവാചകാധ്യാപനങ്ങൾ . ആഘോഷങ്ങളിലും മറ്റും സഹകരിക്കുമ്പോളും ആശംസകൾ അറിയിക്കുമ്പോഴും ദീനിൻറെ വ്യതിരിക്തതകൾ പാലിച്ച് കൊണ്ടാവണം . സൗഹൃദവും സഹവർത്തിത്വവും സാംസ്കാരികമായ സ്വാംശീകരണങ്ങൾക്ക് കാരണമാവാൻ പാടില്ല .

മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നത് ഇസ് ലാമിൽ സ്വീകാര്യമല്ല. നന്നാവൽ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ മാത്രം പോര മനുഷ്യനും അവൻറെ സൃഷ്ടാവായ ദൈവവും തമ്മിലും വേണം എന്നത് ദീനിൻറെ അടിസ്ഥാന പാഠമാണ്.

Related Articles