Current Date

Search
Close this search box.
Search
Close this search box.

പാരസ്പര്യത്തിലാണ് നമ്മുടെ പൂർവ്വികർ സ്നേഹഗാഥകൾ തീർത്തത്

പ്രസന്ന മധുരമായ ഭൂതകാലമാണ് മലയാളിയുടേത്. അമ്പലത്തിലെ ശംഖൊലിയും പള്ളിയിലെ ബാങ്കുവിളിയും ചർച്ചിലെ മണിയടിയും ഉയർത്തുന്ന വൈവിധ്യ സംസ്കൃതികളെ ഒരു ഉദ്യാനത്തിലെ പൂവുകളുടെ വൈവിധ്യ സുഗന്ധം പോലെ നാം ആസ്വദിച്ചു!

ഗാന്ധിസവും കമ്യൂണിസവും ഹൈന്ദവ, ബൗദ്ധ, ജൈന, ക്രൈസ്തവ ഇസ് ലാം ദർശ നങ്ങളും ഒപ്പം മനുഷ്യാവകാശ, സ്ത്രീപക്ഷ, പരിസ്ഥിതി ഉയിർപ്പുകളും സവിശേഷമായി ഐക്യപ്പെടുന്നിടമായി നമ്മുടെ കേരളം!

സ്വദേശാഭിമാനി ബാലകൃഷ്ണപ്പിള്ളയെ ഓർക്കുന്ന ഒരാൾക്കും വക്കം മൗലവിയെ ഓർക്കാതിരിക്കാൻ വയ്യ! സാമൂതിരിമാരെ പറ്റി പറയുമ്പോൾ കുഞ്ഞാലി മരക്കാർ മാരെ വിസ്മരിക്കുക അസാധ്യം! ശബരിമല ശാസ്താവ് പോലും വാവരില്ലാതെ ഇല്ല! കുഞ്ഞായിൻ മുസ് ല്യാർ ഇല്ലെങ്കിൽ മങ്ങാട്ടച്ചന് അസ്തിത്വമില്ല! ചിറക്കലില്ലെങ്കിൽ അറക്കലില്ല!

പഞ്ചതന്ത്രം കഥകളെപ്പോലെ തന്നെ അറേബ്യൻ നൈറ്റ്സും മലയാളിയിൽ ഒരു ഫാൻ്റ സിയായി പടർന്നു കയറിയിട്ടുണ്ട്! തൻ്റെ ലീലക്ക് പ്രചോദനം “ലൈലാ വ മജ്നൂൻ” ആണെന്ന് പറഞ്ഞത് ആശാൻ തന്നെയാണ്!

Also read: ആയത്തുല്‍ കുര്‍സി: വിശുദ്ധ ഖുര്‍ആനിലെ മഹത്വമേറിയ സൂക്തം

മലയാള സിനിമയിലെ കരുത്തയായ സ്ത്രീ കഥാപാത്രം ആരെന്ന് ചോദിച്ചാൽ ഉമ്മാച്ചു എന്നാവും ഒന്നാമത്തെ ഉത്തരം. ഉമ്മാച്ചു വിനെ തീർത്ത ഉറൂബിൻ്റെ അനശ്വര തൂലിക ഉമ്മാച്ചുവും ചാപ്പുണ്ണി നായരും തമ്മിലുള്ള ബന്ധം വരഞ്ഞു വെക്കുന്നതിലെ മാന്യത എത്ര ഉദാത്തമല്ല!

സച്ചിദാനന്ദൻ പാടിയതുപോലെ “മലബാർ നാടകങ്ങളിലെ നല്ലവനായ അയൽക്കാരൻ” ആണ് മുസൽമാൻ! ജീവിതത്തിലും ഇതേ അയൽപക്ക ബന്ധം നാം കാത്തു പോന്നു!

തുഞ്ചത്തെഴുത്തച്ഛൻ അക്ഷര വിസ്മയം തീർത്ത മണ്ണിൽ ചവുട്ടി നിന്നാണ് മഹാകവി മോയിൻകുട്ടി വൈദ്യർ അറേബ്യൻ – പാരസിക സംസ്കൃതികളുടെ അന്തർധാരകളെ മുഗ്ദ ശീലുകളാക്കി മലയാളിയുടെ ഖൽബിൽ ഗാന “സംസ”മിൻ്റെ വിസ്മയങ്ങൾ ഒഴുക്കിയത്!

അപ്പോഴും പക്ഷെ ഭാസ്കരൻ മാഷിൻ്റെ “കായലരികത്ത് ” ഇല്ലാതെ ഒരു മാപ്പിളപ്പാട്ട് നമുക്കില്ല!

മമ്പുറം സയ്യിദ് അലവി തങ്ങളും കോന്തു നായരും, എം.പി നാരായണ മേനോനും ആലി മുസ് ല്യാരും, താഴ്ന്ന ജാതിക്കാർക്കൊപ്പം ഭക്ഷണം കഴിക്കാറുള്ള വാരിയംകുന്നനും കീഴാള ജനതയെ ചേർത്തു പിടിച്ച സയ്യിദ് ഫസൽ പൂക്കോയ തങ്ങളും!

Also read: ഇബ്നു ഖൽദൂനെപ്പറ്റി ഹോഫ്മാൻ

സ്വന്തം സ്വത്വബോധത്തിലും സംസ്കൃതിയി ലും അഭിമാനപൂർവ്വം ഉറച്ചു നിന്നു കൊണ്ടു
തന്നെ കേരളീയ ഗ്രാമ ഹൃദയങ്ങളോട് പാരസ്പര്യത്തിൻ്റെ ഭാഷയിൽ സംവദിച്ച നമ്മുടെ ഇ
ന്നലെകൾ, പോയ കാല തലമുറകൾ ചിട്ടപ്പെടുത്തിയ കാവ്യാത്മകവും ഭാസുരവുമാ യ ഈ കൂട്ടായ്മ…സംഘബോധം… പൂനിലാമഴ പോലെ ഇനിയുമിനിയും കാലഘട്ടങ്ങളിലേക്ക് ഒഴുകിപ്പരക്കേണ്ടതുണ്ട്!

Related Articles