Current Date

Search
Close this search box.
Search
Close this search box.

ഹൈക്കു കവിതകളിലൂടെ പ്രപഞ്ചത്തെ പ്രതിഫലിപ്പിച്ച് ‘റിട്ടന്‍’

ഇത്തിരി വാക്കുകളില്‍ നിന്ന് പ്രാപഞ്ചിക പ്രതിഭാസങ്ങളെ പ്രതിഫലിപ്പിച്ച് ‘ഹിബ ഫാറൂഖ്’ എന്ന യുവ കവയിത്രി. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ എം.എസ്. ഡബ്ല്യു വിദ്യാര്‍ഥിനിയായ ഹിബയുടെ ‘റിട്ടന്‍’ എന്ന ഇംഗ്ലീഷ് കവിത സമാഹാരം വലിയ ആശയ ലോകമാണ് തുറന്നിടുന്നത്.

ഹൈക്കു കവിതകളുടെ ശൈലിയിലാണ് ഹിബയുടെ കവിതകള്‍. ജീവിതത്തെ കുറിച്ചുള്ള ആഴമേറിയ ചിന്തകളാണ് കേവലം നാലു വരികളില്‍ ഹിബ പ്രതിഫലിപ്പിക്കുന്നത്. എല്‍.കെ.ജി മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന ഹിബ ഉപരിപഠനത്തിനാണ് പോണ്ടിച്ചേരിയിലെത്തിയത്. സ്‌കൂള്‍ കാലം മുതലേ കവിതയെഴുതുന്ന ശീലമുണ്ടായിരുന്ന ഹിബയുടെ ആദ്യപുസ്തകമാണ് ‘റിട്ടന്‍’. മനുഷ്യന്റെ ജീവിത പരിസരങ്ങളും, മനസും, ചിന്തയും, അനുഭൂതിയും, ആസ്വാദനവുമൊക്കെ ഹിബയുടെ കവിതകള്‍ക്ക് വിഷയമായിട്ടുണ്ട്.

കവികള്‍ മരിക്കും,
കവിതകള്‍ ജീവിക്കും,
ശരീരം നശിക്കും,
ആത്മാവ് ബാക്കിയാകും.

Also read: പാശ്ചാത്യന്‍ രാജ്യങ്ങളിലെ ഓറിയന്റലിസ്റ്റ് സ്വാധീനം

ആദ്യ കവിതയുടെ പരിഭാഷ ഇങ്ങനെ വായിക്കാം. ദാര്‍ശനിക ഭാവത്തോടെ ജീവിതത്തെ നോക്കിക്കാണുന്നുമുണ്ട് കവയിത്രി. ഓരോ ദിവസവും അടുത്ത ദിവസം ജീവിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു. പക്ഷെ ഒരു ദിവസം മരിക്കുമെന്ന ചിന്ത ഉണ്ടെങ്കില്‍ ജീവിതം അര്‍ഥപൂര്‍ണമാക്കാം. ഇത്തരത്തില്‍ ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചുമെല്ലാം ഹിബ എഴുതുന്നു:
ഒരാളും പാടാത്ത ഒരു പാട്ടുപോലെയാണ്
എന്റെ സ്വപ്നങ്ങളിലെ നീ..
ഞാനുണരുമ്പോള്‍ അനേകം പേരുടെ
മനസ്സിലേക്ക് ഇറ്റുന്ന സംഗീതമാകുന്നു നീ.
ഞാന്‍ സ്വപ്നം കണ്ടോട്ടെ…
വളരെ പതുക്കെ നീ എന്നില്‍ മുഴങ്ങുക.
തന്റെ വിശ്വാസത്തിന്റെ പ്രതീക്ഷകളെ കുറിച്ച് ഹിബ ഇങ്ങനെ കുറിക്കുന്നു.

കോഴിക്കോട് ഫാറൂഖ് കോളേജില്‍ നിന്ന്ഫങ്ഷണല്‍ ഇംഗ്‌ളീഷില്‍ ബി.എ ബിരുദം നേടി. ഇപ്പോള്‍ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ എം.എസ് .ഡബഌൂവില്‍ (MSW) ബിരുദാനന്തര ബിരുദ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. അലിഗഡ് യൂണിവേഴ്‌സിറ്റിയുടെ എം.എ (ഇംഗ്‌ളീഷ്) ബിരുദ കറസ്‌പോണ്ടിങ് കോഴ്‌സും ചെയ്യുന്നു.

കോഴിക്കോട്ടെ വളര്‍ന്നു വരുന്ന യുവ എഴുത്തുകാരുടെയും സാഹിത്യ ആസ്വാദകരുടെയും കൂട്ടായ്മയായ വേര്‍ഡ് സ്മിത്ത് ക്ലബിന് കീഴിലുള്ള വേര്‍ഡ് സ്മിത്ത് പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമൃത മുരളീധരന്റെ മനോഹരമായ വര പുസ്തകത്തെ മികച്ചതാക്കുന്നു.

പിതാവ്: ഉമര്‍ ഫാറൂഖ്മാതാവ് : ഖദീജ ഉമര്‍ ഫാറൂഖ്ഭര്‍ത്താവ്: ജസീം നാജി (ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയര്‍, ഖത്തര്‍)

 

Related Articles