സൗദ ഹസ്സൻ

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.
Personality

ആകർഷകമായ വ്യക്തിത്വത്തിന്

ആത്മാർത്ഥത, സത്യസന്ധത, വിനയം, എളിമ, കാരുണ്യം, ക്ഷമ, സഹിഷ്ണുത, എന്നിവയ്ക്കൊക്കെ ഒരാളുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും അതിയായ സ്ഥാനമുണ്ട്. ഒരു വ്യക്തിത്വത്തെ ഔന്നിത്യത്തിലേയ്ക്ക് എത്തിക്കുന്നതിൽ ഇപ്പറഞ്ഞവയെല്ലാം മർമ്മപ്രധാനമായ ഘടകങ്ങളാണ്.…

Read More »
Personality

മനോഭാവവും വ്യക്തിത്വവും

അർത്ഥപൂർണ്ണവും സംതൃപ്തവുമായ ഒരു ജീവിതം ആഗ്രഹിക്കുന്നെങ്കിൽ നാം മനുഷ്യർ ഒരിക്കലും കേവലം ഒരു സുഖാന്വേഷി ആയി മാറരുത്. ജീവിതത്തിന്റെ ദ്വൈതഭാവങ്ങളെ അംഗീകരിക്കാനും സ്വീകരിക്കാനും അവയോടൊപ്പം താദാത്മ്യം പ്രാപിക്കാനും…

Read More »
Personality

വിഭവസമൃദ്ധമായ വ്യക്തിത്വം

കഴിവുകൾ ഇല്ലാത്ത ഒരൊറ്റ മനുഷ്യനും ഈ ലോകത്തെങ്ങും കാണില്ല എന്ന് പറയാം. ഒരാളെ നീ ഒന്നിനും കൊള്ളാത്തവൻ, വിഡ്ഢി, മണ്ടൻ എന്നൊക്കെ പറഞ്ഞ് പുച്ഛിക്കുമ്പോഴും അധിക്ഷേപിക്കുമ്പോഴൊക്കെ നമ്മൾ…

Read More »
Personality

വ്യക്തിത്വവും വിദ്യാഭ്യാസവും

ഒരു വ്യക്തിത്വത്തെ അല്ലെങ്കിൽ വ്യക്തിയെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് വളരെ വലുതാണ്. വിദ്യാഭ്യാസം ഏതൊരു സമൂഹത്തെയും ഉന്നതിയിലേയ്ക്ക് നയിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു. സമൂഹത്തിലെ ഓരോ വ്യക്തിയും വിദ്യാസമ്പന്നർ…

Read More »
Personality

നല്ലൊരു വ്യക്തിത്വത്തിലേക്ക് മനസ്സിനെ പരുവപ്പെടുത്താം

ഉപയോഗ ശൂന്യമെന്ന് നാം വിശ്വസിക്കുന്ന, എന്നാൽ കാലങ്ങളോളം ഒരാളും  തിരിഞ്ഞുനോക്കാതെ വെറുതെ കിടക്കുന്ന തരിശുഭൂമിയായാൽ പോലും വേണ്ടപോലെ ആ നിലം ഉഴുതുമറിച്ചും കിളച്ചും നല്ല ഗുണമുള്ള വിത്തുകൾ…

Read More »
Personality

കുട്ടികളിൽ പ്രായത്തിനൊത്ത പക്വതയെ വളർത്തണം

കേൾക്കുന്ന കാര്യങ്ങളെക്കാൾ പതിന്മടങ്ങ് വേഗത്തിലാണ് കാണുന്ന കാഴ്ചകൾ കുഞ്ഞിനെ സ്വാധീനിക്കുന്നത്. ഇന്ന് പൊതുവെ വീടുകളിൽ കുട്ടികൾ കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ, ടി.വി എന്നിവയ്ക്ക് മുന്നിൽ സ്വയം തളച്ചിടപ്പെടുന്ന …

Read More »
Personality

സെൽഫ് എക്സ്‌പ്ലോറിങ്ങ് എന്നാൽ..

വളർച്ചയുടെ പ്രഥമഘട്ടം പിന്നിടുന്ന കുഞ്ഞുങ്ങൾക്ക് ഇനി മുന്നോട്ട് സ്വയം വളരാനും ക്രമേണ തന്നിലെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്താനും മെച്ചപ്പെടുത്താനും സ്വതന്ത്ര വ്യക്തികളായി ചിന്തിക്കാനും Self exploring സഹായിക്കും.…

Read More »
Personality

കൗമാരക്കാലം

ഒരാളുടെ ജീവിതകാലയളവിൽ അയാൾ കടന്ന് പോകുന്ന ഏറ്റവും മനോഹരവും മധുരിക്കുന്ന ഒരുപാട് ഓർമ്മകൾ സമ്മാനിക്കുന്നതുമായ ഒരു കാലഘട്ടമാണ് കൗമാരം. ബാല്യം പകർന്ന വിസ്മയങ്ങളും കൗതുകങ്ങളും വിട്ട് കൗമാരത്തിന്റെ…

Read More »
Personality

മനസ്സാക്ഷിയ്ക്കൊത്തൊരു വ്യക്തിത്വം

വ്യക്തിത്വം എന്നാൽ മനസ്സാക്ഷിയ്ക്ക് ഒത്തുള്ള ഒരു ജീവിതം എന്നുംകൂടെ അർത്ഥമാക്കുന്നുണ്ട്. വ്യക്തിത്വ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ കൃത്യമായ ഒരു ധാരണയോടെ, ചിന്തകളോടെ, നിലപാടോടെ വ്യക്തിത്വത്തിന്റെ ഘടനയ്ക്ക് അടിയുറപ്പ്…

Read More »
Personality

ചിന്തകളാൽ വ്യക്തതയേകും വ്യക്തിത്വം

ചിന്തകളിൽ ഉണ്ടാവുന്ന അവ്യക്തത മനുഷ്യർക്ക് ജീവിതത്തിൽ എന്നും എവിടെയും കടുത്ത ആശയക്കുഴപ്പങ്ങൾ സൃഷ്ടിയ്ക്കും. ദൈനംദിന വ്യവഹാരങ്ങളിലും ഇടപെടലുകളിലും ബന്ധങ്ങളുടെ സുഗമമായ വർത്തിപ്പിനും അല്പം വ്യക്തതയും സുതാര്യതയും വരുന്നതും…

Read More »
Back to top button

Adblock Detected

Please consider supporting us by disabling your ad blocker