Current Date

Search
Close this search box.
Search
Close this search box.

ജമാല്‍ കടന്നപ്പള്ളി

എഴുത്തുകാരൻ, വാഗ്മി, സാഹിത്യപ്രവർത്തകൻ, കണ്ണൂർ ജില്ലയിലെ കടന്നപ്പള്ളി സ്വദേശി. 1960-ൽ ജനനം. പിതാവ് പ്രസിദ്ധ പണ്ഡിതനും ത്വരീഖത്ത് വക്താവുമായിരുന്ന ശാദുലി അബ്ദുല്ല മൗലവി, മാതാവ് വി.യു. കുഞ്ഞാമിന, പ്രവാസി ആയിരിക്കെ കലാകൗമുദി, കുങ്കുമം, ചന്ദ്രിക, പ്രബോധനം, ആരാമം, സുന്നി അഫ്കാർ, ശബാബ് എന്നീ ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതി. കൃതികൾ: തൗഹീദ് ജീവിതത്തിൽ, അല്ലാഹുവിനെ സ്നേഹിക്കുക. അബൂദബി റൈറ്റേഴ്സ് ഫോറം പുറത്തിറക്കിയ കാരക്ക പത്രാധിപരായിരുന്നു. ഇന്ത്യൻ ദേശീയതയുടെ പുരോ​ഗതിയിൽ പ്രവാസികളുടെ പങ്ക് എന്ന ലേഖനത്തിന് അറ്റ്ലസ് ഏഷ്യാനെറ്റ് പുരസ്കാരം, ഇന്റോ-അറബ് ബന്ധത്തെക്കുറിച്ച പഠനത്തിന് അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ അവാർഡ് എന്നിവ ലഭിച്ചു. ഭാര്യ എം. ബുഷ്റ, മക്കൾ: ജസീറ, ഹിബാ ഫൈറൂസ, ഹസനുൽ ബന്ന.

Related Articles