Current Date

Search
Close this search box.
Search
Close this search box.

സമ്പൂര്‍ണ്ണ ഇസ്‌ലാമിക് ലൈബ്രറി ആപ്പ്

‘മക്തബ ശാമില’ എന്ന പേരില്‍ പ്രശസ്തമായ ഇസ്‌ലാമിക് ഡിജിറ്റല്‍ ഗ്രന്ഥശേഖരത്തിന്റെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ പതിപ്പാണ് ‘Islamic Library  – shamela book reader’. ഇതിന്റെ വിപുലമായ ഡി.വി.ഡി പതിപ്പും വെബ്പതിപ്പും നേരത്തെത്തന്നെ ലഭ്യമാണ്.

മുവ്വായിരത്തോളം പണ്ഡിതന്‍മാര്‍ രചിച്ച ഏഴായിരത്തിലധികം ഗ്രന്ഥങ്ങളാണ് മൊബൈല്‍ ആപ്പിലുള്ളത്. ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ്, ഹദീസ് വ്യാഖാനം, ഹദീസ് നിദാനശാസ്ത്രം, ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രം, വിശ്വാസ കാര്യങ്ങള്‍ തുടങ്ങിയ എഴുപതോളം ഇസ്‌ലാമിക വിജ്ഞാന ശാഖകള്‍. ഓരോ ശാഖയിലെയും പ്രശസ്തമായ നൂറുക്കണക്കിന് ഗ്രന്ഥങ്ങള്‍. ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ പഴയതും പുതിയതുമായ 182 ഗ്രന്ഥങ്ങള്‍. ഖുര്‍ആന്‍ വിജ്ഞാനത്തില്‍ 375 ഗ്രന്ഥങ്ങള്‍. ഹദീസ് 781, ഹദീസ് വിജ്ഞാനം 267, ഹദീസ് വ്യഖ്യാനം 201, വിശ്വാസ കാര്യങ്ങള്‍ 672, ചരിത്രം 173, ഭാഷാ ശാസ്ത്രം 73, ഗ്രാമര്‍ 189 എന്നിങ്ങനെ ഗ്രന്ഥങ്ങള്‍ വ്യത്യസ്ത വിഷയങ്ങളായി ക്രോഡീകരിച്ചിരിക്കുന്നു. അല്‍ബാനി, ഇബ്‌നു അബിദ്ദുന്‍യാ, ഇബ്‌നു തീമിയ്യ, ഇബ്‌നുല്‍ ഖയ്യിം തുടങ്ങിയ പണ്ഡിതന്‍മാരുടെ ഗ്രസ്ഥശേഖരം പ്രത്യേകം വിഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്നു. ശാഫി, ഹനഫി, ഹമ്പലി, മാലികി എന്നീ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ക്കും പ്രത്യേകം വിഭാഗങ്ങളുണ്ട്.

Also read: ലൈബ്രറികൾ വിജ്ഞാനീയങ്ങളുടെ ‘സുവർണ്ണ കാലഘട്ട’മായിരുന്നു

വിജ്ഞാനശാഖ, ഗ്രന്ഥകാരന്‍ എന്നിങ്ങനെ വ്യത്യസ്ത രീതിയില്‍ ഗ്രസ്ഥങ്ങള്‍ സെര്‍ച്ച് ചെയ്യാനുള്ള സൗകര്യം ആപ്പിന്റെ സവിശേഷതയാണ്. പ്രത്യേകം സെലക്ട് ചെയ്യുന്ന ഗ്രന്ഥങ്ങളുടെ ഉള്ളടക്കവും സെര്‍ച്ചിന് വിധേയമാക്കാന്‍ സാധിക്കും. വായിക്കുന്ന പുസ്തകങ്ങള്‍ ബുക്ക്മാര്‍ക്ക് ചെയ്യാനും ആവശ്യമായ ഭാഗങ്ങളില്‍ നോട്ട് എഴുതിച്ചേര്‍ക്കാനും ഇഷ്ടപ്പെട്ട ഫോണ്ട് സെലക്ട് ചെയ്യാനും സാധിക്കും. ഓരോ ഗ്രന്ഥത്തിന്റെയും ഗ്രന്ഥകാരന്റെയും ചെറുവിവരണവും ആപ്പിലുണ്ട്.

ആപ്പിന്റെ ഉള്ളടക്കമായ ഏഴായിരത്തിലധികം ഗ്രസ്ഥങ്ങള്‍ മുഴുക്കെ മൊബൈല്‍ മെമ്മറിയില്‍ ഉള്‍ക്കൊള്ളിക്കാനാവില്ല. അത് പ്രായോഗികവുമല്ല. ആവശ്യമായ പുസ്തകങ്ങള്‍ പ്രത്യേകം തിരഞ്ഞെടുത്ത് ഓഫ്‌ലൈന്‍ വായനക്ക് വേണ്ടി ഡൗണ്‍ചെയ്യാവുന്ന രീതിയാണ് ആപ്പിലുള്ളത്. ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്ത പുസ്തകങ്ങള്‍ മെമ്മറിയില്‍ നിന്ന് ഡിലീറ്റ് ചെയ്തു ഒഴിവാക്കാനും സാധിക്കും. ഡൗണ്‍ ചെയ്ത ഗ്രന്ഥങ്ങള്‍, ഡൗണ്‍ലോഡ് ചെയ്യാന്‍ സെലക്ട് ചെയ്ത ഗ്രന്ഥങ്ങള്‍, വായനക്ക് ശേഷം ഡീലീറ്റ് ചെയ്ത ഗ്രന്ഥങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തമായ ലീസ്റ്റുകളും ലഭ്യമാക്കാം.

ആപ്പിന്റെ സേവനം തികച്ചും സൗജന്യമാണ്. ഇതിന്റെ വികസനത്തില്‍ ആര്‍ക്കും പങ്കാളികളാവാം. ഒരു സ്വതന്ത്ര വിജ്ഞാന സംരംഭമെന്ന നിലക്കാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍.
https://play.google.com/store/apps/details?id=com.fekracomputers.islamiclibrary

Related Articles