Current Date

Search
Close this search box.
Search
Close this search box.

വിദേശ സര്‍വ്വകലാശാലകളിലേക്കുള്ള ഓറിയന്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട്: വിവിധ ദേശീയ സര്‍വകലാശാലകളില്‍ പി.ജിക്ക് പഠിക്കുന്ന പ്രസ്ഥാന പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ ഗവേഷണ പഠനം നടത്തുന്നതിനാവശ്യമായ ഓറിയന്റേഷന്‍ വര്‍ക്‌ഷോപ്പ് ഐ.ഇ.സി.ഐ (ഇന്റഗ്രേറ്റഡ് എജുക്കേഷന്‍ കൗണ്‍സില്‍ ഇന്ത്യ)യുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി ഭവനില്‍ വെച്ച് സംഘടിപ്പിച്ചു.

മലേഷ്യന്‍ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ അസി. പ്രഫ. ഡോ. ആര്‍.യൂസുഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രതിബദ്ധതയുണ്ടാവുമ്പോഴാണ് വിജ്ഞാന മേഖലയില്‍ സമൂഹത്തിനാവശ്യമായ പുതിയ അന്വേഷണങ്ങളും കണ്ടെത്തലുകളും രൂപപ്പെടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കന്‍ സര്‍വ്വകലാശാലകളിലുള്ള പഠനാവസരങ്ങളെയും സാധ്യതകളെയും കുറിച്ച് അമേരിക്കയില്‍ ഗവേഷണം നടത്തുന്ന ഡോ. മസ്ഊദ് അഹ്മദും യു.കെയിലെ വിവിധ സാധ്യതകളെയും അവസരങ്ങളെയും സംബന്ധിച്ച് യു.കെയില്‍ ഗവേഷണം നടത്തുന്ന ശഹീന്‍ കെ. മൊയ്തുണ്ണിയും യൂറോപ്പിലെ സോഷ്യല്‍ സയന്‍സ് മേഖലകളിലെ ഉപരിപഠനങ്ങളെയും ഗവേഷണ പഠനങ്ങളെയും ലെയ്ഡന്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകനായ ഡോ. മഹ്മൂദ് കൂരിയയും പരിചയപ്പെടുത്തി. ഐ.ഇ.സി.ഐ സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ച ക്യാമ്പില്‍ അഡ്മിനിസട്രേറ്റീവ് ഓഫീസര്‍ സുലൈമാന്‍ ഊരകം, ഡോ. ബദീഉസ്സമാന്‍, വസീം ആര്‍.എസ് എന്നിവര്‍ സംസാരിച്ചു.

Related Articles