Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു, 120 പേര്‍ക്ക് പരുക്ക്

ഗസ്സ സിറ്റി: ഇസ്രായേല്‍ സൈന്യം ഗസ്സ മുനമ്പില്‍ തുടരുന്ന നരനായാട്ടിന് അന്ത്യമില്ല. കഴിഞ്ഞ ദിവസം നടന്ന വ്യോമാക്രമണത്തിലും വെടിവെപ്പിലും നാലു പേര്‍ കൊല്ലപ്പെട്ടു. 120ഓളം പേര്‍ ഗുരുതുര പരുക്കേറ്റ് ചികിത്സയിലാണ്. ഗസ്സ ആരോഗ്യ മന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

രണ്ടു വ്യത്യസ്ത സ്ഥലങ്ങളില്‍ നടന്ന ആക്രമണത്തിലാണ് നാലു പേര്‍ കൊല്ലപ്പെട്ടത്. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനുസിലും റഫ ഏരിയയിലുമാണ് ആക്രമണം നടന്നത്. മരിച്ചവരില്‍ മൂന്നു പേരും ഹമാസിന്റെ പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്. രണ്ടാമത്തെ ആക്രമണം ഗ്രേറ്റ് മാര്‍ച്ച് റിട്ടേണിനു നേരെയാണ് നടന്നത്. ഇവിടെ നടന്ന വെടിവെപ്പിലും ടിയര്‍ ഗ്യാസ് പ്രയോഗത്തിലുമാണ് 120ഓളം പേര്‍ക്ക് പരുക്കേറ്റത്.

മാര്‍ച്ച് 30നു ശേഷം എല്ലാ വെള്ളിയാഴ്ചയും ഗസ്സ-ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ ഗ്രേറ്റ് മാര്‍ച്ച് നടത്താറുണ്ട്. ഇസ്രായേലിന്റെ അധിനിവേശത്തിനും അതിക്രമണത്തിനും എതിരെയാണ് മാര്‍ച്ച്. മാര്‍ച്ചിനു നേരെ ക്രൂരമായ ആക്രമണങ്ങളാണ് സയണിസ്റ്റ് സൈന്യം നടത്തുന്നത്.

Related Articles