Current Date

Search
Close this search box.
Search
Close this search box.

‘എന്റെ മനസ്സ് ഫലസ്തീനാകുന്നു’- മറഡോണ

മോസ്‌കോ: ഫലസ്തീന് പിന്തുണയുമായി ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. ‘എന്റെ മനസ്സ് ഫലസ്തീനികളുടെതാണ്’ എന്നാണ് അദ്ദേഹം ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനോട് പറഞ്ഞത്. അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചയുടെ വീഡിയോ മറഡോണ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഈ വീഡിയോ അറബ് ലോകത്തും ഇസ്രായേലിലും വ്യാപകമായി പ്രചരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. ഫലസ്തീന്‍ വിഷയത്തില്‍ ആദ്യമായാണ് ഒരു ഫുട്‌ബോള്‍ പ്രതിഭ ഇത്തരത്തില്‍ പ്രതികരിക്കുന്നത്. മോസ്‌കോയില്‍ ഫിഫ ലോകകപ്പ് ഫൈനല്‍ കാണാനെത്തിയതിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഫലസ്തീനില്‍ സമാധാനം പുലരണമെന്നാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത്. ചെറിയ ആലിംഗനത്തിന് ശേഷം മറഡോണ തന്നോട് പറഞ്ഞെന്ന് അബ്ബാസ് പറഞ്ഞു. അബ്ബാസിന് ഒരു രാജ്യമുണ്ട്. ആ രാജ്യത്തിന് ഒരു അവകാശവുമുണ്ട്’. മറഡോണ പറഞ്ഞു. തുടര്‍ന്ന് മറഡോണക്ക് നന്ദിയര്‍പ്പിച്ച് അബ്ബാസ് അദ്ദേഹത്തിന് ഒലീവ് ശാഖകള്‍ വഹിക്കുന്ന പ്രാവുകളുടെ ചിത്രമടങ്ങിയ പെയിന്റിങ് സമ്മാനമായി നല്‍കുകയും ചെയ്തു.

Related Articles