Current Date

Search
Close this search box.
Search
Close this search box.

യു.എന്‍ പ്രതിനിധി ഹമാസ് നേതാവുമായി കൂടിക്കാഴ്ച നടത്തി

 

വാഷിങ്ടണ്‍: യു.എന്നിന്റെ പ്രത്യേക പ്രതിനിധി ഹമാസിന്റെ രാഷ്ട്രീയ വിഭാഗം നേതാവ് ഇസ്മായീല്‍ ഹനിയ്യയുമായി കൂടിക്കാഴ്ച നടത്തി. യു.എന്‍ പശ്ചിമേഷ്യന്‍ പ്രത്യേക പ്രതിനിധി നിക്കോള ലാദിനോവ് ആണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത്.

ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച. ഗസ്സ മുനമ്പിലെ നിലവിലെ രാഷ്ട്രീയ പ്രശ്‌നങ്ങളും പ്രതിസന്ധികളും ആഴത്തില്‍ ചര്‍ച്ച ചെയ്തതായി ലാദ്‌നോവ് പറഞ്ഞു. ഗസ്സിലെ മാനുഷിക പ്രതിസന്ധികള്‍ എങ്ങനെ അന്താരാഷ്ട്ര പ്രയത്‌നങ്ങളുടെ വെളിച്ചത്തില്‍ പരിഹരിക്കാമെന്നും ചര്‍ച്ചയില്‍ കടന്നു വന്നതായി അദ്ദേഹം പറഞ്ഞു. ഗസ്സയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Related Articles