Current Date

Search
Close this search box.
Search
Close this search box.

ചന്ദ്രനില്‍ നടന്നയാള്‍ ഭൂമിയില്‍ നീതിക്കായി അലയുന്നു

Untitled-1.jpg

ആംസ്‌ട്രോങിന് ശേഷം ചന്ദ്രനില്‍ രണ്ടാമത് കാലു കുത്തിയ വ്യക്തിയെ നാം മറന്നു കാണില്ല. ബസ് ആല്‍ഡ്രിന്‍ (Buzz Aldrin) ഇപ്പോഴും വാര്‍ത്തകളില്‍ നിറയുന്നു. മറ്റൊന്നുമല്ല തന്റെ സ്വത്ത് മക്കളും മാനേജരും കൂടി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ പേരില്‍ അദ്ദേഹം ഇപ്പോള്‍ കേസ് ഫയല്‍ ചെയ്തിരിക്കയാണ്. ബി ബി സി യാണ് ഈ വിവരം പുറത്തു വിട്ടത്. പിതാവിന്റെ വാര്‍ധക്യ  സംബന്ധമായ ബുദ്ധിയുടെ വിഷയമായി കുടുംബം  അതിനെ ചിത്രീകരിക്കുന്നു.

എണ്‍പത്തിയെട്ടു വയസ്സായ അച്ഛനും മക്കളും തമ്മിലുള്ള നിയമ പോരാട്ടം ഒരു വാര്‍ത്തയായി വന്നിരിക്കുന്നു. സ്‌നേഹം നടിച്ചു തന്റെ  സമ്പത്തും സ്ഥാപനങ്ങളും മക്കള്‍ കയ്യിലാക്കാന്‍ ശ്രമിക്കുന്നെന്നും മകന്‍ ഇപ്പോള്‍ തന്നെ തന്റെ സമ്പത്തിന്റെ ഉടമാവകാശം ഏറ്റെടുത്തു എന്നും അദ്ദേഹം പരാതിയില്‍ പറയുന്നു. അമിത സ്‌നേഹം നടിച്ചു മകനും മകളും മാനേജരും അടുത്ത വിവാഹം പോലും മുടക്കി എന്നതാണ് പരാതിയില്‍ പറയുന്നത്. അവസാന കാലത്തു മക്കളും അടുത്തവരുമായി നിയമ യുദ്ധം നടത്തേണ്ടി വന്നു എന്ന വിഷമത്തിലാണ് ആല്‍ഡ്രിന്‍. പിതാവിനെ പല പുതിയ കൂട്ടുകെട്ടുകളും സുഹൃത്തുക്കളും വഴി തെറ്റിക്കുന്നു എന്നതാണ് മക്കളുടെ മറ്റൊരു ആരോപണം.

അച്ഛന് അല്‍ഷിമേഴ്‌സ് രോഗമുണ്ട് എന്നാണു മക്കള്‍ തിരിച്ചു പറയുന്നത്. ആല്‍ഡ്രിന്റെ മാനസിക അവസ്ഥ പഠിക്കാന്‍ കോടതി ഒരു മെഡിക്കല്‍ കമ്മിറ്റിയെ ഏല്പിച്ചിരിക്കുന്നു. തങ്ങള്‍ക്കിടയില്‍ കാര്യമായ പ്രശ്‌നമില്ല, എല്ലാം അടുത്ത് തന്നെ ശരിയാകും എന്നതാണ് മക്കളുടെ നിലപാട്. അവസാന കാലത്തു മക്കള്‍ക്കെതിരെ നിയമ നടപടിക്ക് പോകേണ്ടി വന്ന വിഷമത്തിലാണ് ആല്‍ഡ്രിന്‍.

ചന്ദ്രനില്‍ ജന ജീവതം സാധ്യമാക്കണം എന്ന ചിന്തയുടെ ശക്തമായ വാക്താവാണ് ആല്‍ഡ്രിന്‍. അത് പ്രകാരം നാസയുടെ പഠനത്തിനായി പ്രസിഡന്റ് ട്രംപ് വിഷയത്തെ അംഗീകരിച്ചിരുന്നു.

Related Articles