Current Date

Search
Close this search box.
Search
Close this search box.

വായനയെ തിരിച്ചു പിടിക്കുക

Untitled-2.jpg

വായിക്കുക എന്ന് ഉപദേശിച്ചു കൊണ്ടാണ് ദൈവത്തില്‍ നിന്നും അവസാന ഗ്രന്ഥം ഭൂമിയിലേക്ക് വന്നത്. ദൈവത്തിന്റെ നാമത്തില്‍ വായിക്കുക എന്നത് അങ്ങിനെ വിശ്വാസികളുടെ കടമയായി. പക്ഷെ വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യ കല്‍പ്പന തന്നെ അവഗണിക്കപ്പെട്ടു എന്നതാണ് വര്‍ത്തമാന ചരിത്രം. വായന അറിവിന്റെ വലിയ കാരണമാണ്, വായിച്ചറിഞ്ഞ അറിവും കേട്ടറിഞ്ഞ അറിവും രണ്ടാണ്. ദൈവീക ഗ്രന്ഥം വായിച്ചു തന്നെ അറിയണമെന്ന് ഖുര്‍ആന്‍ കൃത്യമായി പറയുന്നു. പക്ഷെ പലരും വായിക്കാതെയും അറിയാതെയും അതിനെ കുറിച്ച് സംസാരിക്കുന്നു. പുതിയ സാങ്കേതിക വിദ്യയില്‍ അകന്ന വായന തിരിച്ചു വരുന്നുണ്ട് എന്നത് ആശ്വാസമാണ്.

വായന അറിവ് നേടാനുള്ള വഴിയാണ്. അറിവാണ് മനുഷ്യ ജീവിതത്തെ അടയാളപ്പെടുത്തുന്നത്. അറിവില്ലാത്തവാനും അറിവുള്ളവനും തമ്മിലുള്ള അന്തരത്തെ അങ്ങിനെയാണ് ജീവനുള്ളതും മരിച്ചതും എന്ന് വേര്‍തിരിച്ചതും. ദൈവത്തിന്റെ കല്പനകളെ അല്‍ കിതാബ് എന്നാണ് വിളിക്കുന്നത്.  ഇന്ന് നമ്മുടെ കയ്യിലുള്ള ഗ്രന്ഥാ രൂപത്തിലല്ല അവസാന ഗ്രന്ധമായ ഖുര്‍ആന്‍ അവതരിപ്പിച്ചത്. എങ്കിലും അതിനെ അവതരിപ്പിച്ചവന്‍ തന്നെ പരിചയപ്പെടുത്തിയത് ‘അല്‍ കിതാബ്’ എന്നാണ്. ഖുര്‍ആന്‍ എന്ന വാക്കിന്റെ അര്‍ഥം തന്നെ വായിക്കപ്പെടുന്നത് എന്നാണ്. നിരന്തര വായന ആവശ്യമായ ഒന്നാണ് ഖുര്‍ആന്‍. അപ്പോള്‍ ആധുനിക കാലത്തേക്കും ആ വായന ഗുണം ചെയ്യും.

വായന മനസ്സും ശരീരവും ഒന്നിച്ചു വേണ്ട ഒന്നാണ്. പത്ര വായന പോലും കുറഞ്ഞ കാലമാണിന്ന്. അധികം പേരുടെയും വായന പഠിക്കുന്ന കാലത്തെ പുസ്തകങ്ങളില്‍ അവസാനിക്കുന്നു. പഠനത്തിന് പുറത്തുള്ള വായന പലരിലും കുറവാണ്. പരന്ന വായന എന്ന സ്വഭാവം ഏകദേശം എടുത്തു പോയ സ്ഥിതിയാണ്. ഇന്ന് വായന ദിനമാണ്. വായന പ്രോത്സാഹിപ്പിക്കാന്‍ ഒരു ദിനം. പണ്ടൊക്കെ ഗ്രാമങ്ങളെ വൈകുന്നേരം സജീവമാക്കിയിരുന്നത് ഇത്തരം വായന ശാലകളാണ്.  ഇന്ന് ഗ്രാമങ്ങളില്‍ അതൊരു സ്വപ്നം മാത്രമാകും. ചുറ്റുപാടുകളെ അറിയാന്‍ വായന നിര്‍ബന്ധമാണ്. മനസ്സിന്റെ ശരിയായ വളര്‍ച്ചക്ക് വായന അനിവാര്യമാണ്. ഒരു ദിവസം ചുരുങ്ങിയത് ഒരു പേജെങ്കിലും എന്ന രീതിയില്‍ വായന മുന്നോട്ടു കൊണ്ട് പോകാന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടമാണ്.

 

Related Articles