Current Date

Search
Close this search box.
Search
Close this search box.

മാനസിക പിരിമുറുക്കത്തോട് വിട പറയൂ

j.jpg

ഇന്ന് എല്ലാ മനുഷ്യരുടെയും നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ ഒന്നാണ് മാനസിക പിരിമുറുക്കം. സ്‌കൂളില്‍,ജോലിസ്ഥലത്ത്,കുട്ടികളുടെ കാര്യത്തില്‍ തുടങ്ങി ദിവസവും വിവിധ രൂപത്തില്‍ സമ്മര്‍ദ്ദങ്ങള്‍ നമ്മെ പിടിമുറുക്കുന്നു. ഇത് നമ്മുടെ ശരീരത്തിനെയും മനസ്സിനെയും വലിയ അളവില്‍ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്.

മാനസിക പിരിമുറുക്കങ്ങള്‍ കുറക്കാന്‍ ഇവിടെയിതാ ചില നിര്‍ദേശങ്ങള്‍

ജോലിക്കിടെ ഇടവേള നല്‍കുക- സ്ഥിരമായി ഇരുന്നുകൊണ്ടോ മറ്റോ ജോലി ചെയ്യുന്നവര്‍ ഓരോ മണിക്കൂറിനിടെയും വിശ്രമം നല്‍കുക. വെള്ളം കുടിക്കാനോ ടോയ്‌ലെറ്റില്‍ പോകാനോ മറ്റോ ആയാലും മതി ഇത്തരത്തില്‍ ഇടവേള. ഇത് നിങ്ങളുടെ കണ്ണിനെയും മനസ്സിനെയും മറ്റൊന്നിലേക്ക് ശ്രദ്ധ തിരിക്കാനും അതുവഴി സമ്മര്‍ദ്ദം കുറക്കാനും സാധിക്കുന്നു.

മികച്ച ശ്വസനം- നമ്മളുടെ മനസ്സിന് ഏകാഗ്രതയും സമാധാനവും ലഭിക്കാന്‍ ഏറെ ആവശ്യമായ ഒന്നാണ് ശുദ്ധവായു ലഭിക്കുക എന്നത്. മികച്ച രീതിയിലുള്ള ശ്വസനം വലിയ രീതിയിലുള്ള സമ്മര്‍ദ്ദ മോചനത്തിന് കാരണമാകും.

നേരത്തെ എഴുന്നേല്‍ക്കുക- നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേല്‍ക്കുക എന്നത് നാം നിത്യ ജീവിതത്തിന്റെ ഭാഗമാക്കേണ്ട ഒന്നാണ്. വൈകിയുറങ്ങി വൈകിയേണീക്കുന്നതാണ് ഇന്ന് പലരുടെയും ശീലം.

ഭക്ഷണത്തിന് കൃത്യമായ ഇടവേള നല്‍കുക-ജോലിത്തിരക്കുള്ള മിക്കയാളുകളും ഭക്ഷണങ്ങള്‍ക്ക് കൃത്യമായ സമയം കണ്ടെത്താറില്ല. എല്ലാ നേരത്തെ ഭക്ഷണത്തിനും കൃത്യമായ ഇടവേളകള്‍ നല്‍കുക. ഭക്ഷണം കഴിക്കുന്നതിലൂടെ നിങ്ങളുടെ മനസ്സിനെയും ചിന്തകളെയും റിലാക്‌സ് ചെയ്യാന്‍ സാധിക്കും.

എല്ലാത്തിനും ഇടവേളകള്‍ നല്‍കുക- എല്ലാ കാര്യത്തിനും അതിന്റെതായ ഇടവേളകളുണ്ടാകും. കായിക മത്സരങ്ങളായാലും മറ്റു പരിപാടികളായാലും. അതുപോലെ ജീവിതത്തിരക്കിനും ഇടവേള നല്‍കണം. ജോലിത്തിരക്കുകള്‍ക്കിടയില്‍ ഇടവേള നല്‍കി കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം സമയം ചിലവിടണം. അമിതജോലി ഭാരം മാനസിക സമ്മര്‍ദ്ദം വര്‍ധിക്കാന്‍ ഇടയാകും.

പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങള്‍ക്ക് താങ്ങാവുന്നതില്‍ കൂടുതല്‍ ഭാരം നിങ്ങള്‍ ചുമക്കരുത്. അതായത് ജോലിയിടങ്ങളിലെ അമിത ഭരവും അമിത ഉത്തരവാദിത്വങ്ങളും മാനസിക സംഘര്‍ഷം വര്‍ധിക്കാനും സമ്മര്‍ദത്തിനും ഇടയാക്കും. അറിയുക ആരോഗ്യമുള്ള ശരീരത്തിനേ ആരോഗ്യമുള്ള മനസ്സുണ്ടാവൂ.

 

Related Articles