Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇ,സൗദി,ബഹ്‌റൈന്‍ രാജ്യങ്ങളുടെ ഇഫ്താര്‍ സഹായം ഫലസ്തീന്‍ നിരസിച്ചു

ജറൂസലേം: ഗള്‍ഫ് രാജ്യങ്ങളായ യു.എ.ഇ,സൗദി,ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുടെ ഇഫ്താര്‍ വിഭവ സഹായം ഫലസ്തീന്‍ നിരസിച്ചു. ‘we are not hungry’ (ഞങ്ങള്‍ക്ക് വിശക്കുന്നില്ല) എന്ന പേരില്‍ ആരംഭിച്ച ക്യാംപയിന്റെ ഭാഗമായാണ് ഫലസ്തീനികള്‍ ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തള്ളിയത്. എല്ലാ വര്‍ഷവും യു.എ.ഇയുടെ നേതൃത്വത്തില്‍ ഫലസ്തീനികള്‍ക്ക് നോമ്പുതുറ വിഭവങ്ങള്‍ക്കുള്ള സഹായം ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കാറുണ്ട്.

എന്നാല്‍, ഞങ്ങള്‍ക്ക് വിശക്കുന്നില്ല, ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം വേണ്ട എന്ന പേരില്‍ ഫലസ്തീനികള്‍ സഹായം നിരസിക്കുകയായിരുന്നു.
ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ തുടരുന്ന നരനായാട്ട് അവസാനിപ്പിക്കാന്‍ ഈ രാജ്യങ്ങള്‍ ഇടപെടാത്തതിലും ഇസ്രായേലില്‍ വച്ച് നടന്ന ജിറോ ഡി ഇറ്റാലിയ സൈക്ലിങ് മത്സരത്തില്‍ യു.എ.ഇ,ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ പങ്കെടുത്തതിലും പ്രതിഷേധിച്ചാണ് സഹായം ബഹിഷ്‌കരിച്ചത്.

ഇസ്രായേല്‍ ഉപരോധത്തിലും അധിനിവേശത്തിലും ഈ രാജ്യങ്ങളുടെ മൗനവും ഫലസ്തീനികള്‍ക്ക് എതിര്‍പ്പുളവാക്കി. സൈക്ലിങ് മത്സരത്തിലെ ഈ രാജ്യങ്ങളുടെ പങ്കാളിത്തം അപമാനകരമാണെന്ന് ഫലസ്തീന്‍ ഒളിംപിക് കമ്മിറ്റി പറഞ്ഞു. അധിനിവേശ ഗസ്സ മുനമ്പിനു ഏതാനും കിലോമീറ്റര്‍ അകലെയായിരുന്നു മത്സരം നടന്നിരുന്നത്. ഇസ്രായേല്‍ സൈന്യത്തിന്റെ കൂട്ടക്കുരുതി നടന്ന പ്രദേശത്തിനു സമീപമാണിത്. അല്‍ ഖുദ്‌സിന് സമീപത്തു വച്ചു നടന്ന മീറ്റിനെ ആംനെസ്റ്റി ഇന്റര്‍നാഷണലും അപലപിച്ചിരുന്നു.

തുടര്‍ന്ന് ഫലസ്തീനിലെ ആക്റ്റിവിസ്റ്റുകളും മസ്ജിദുല്‍ അഖ്‌സയിലെ വിശ്വാസികളുമാണ് യു.എ.ഇയുടേതടക്കമുള്ള നോമ്പ്തുറ സഹായങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. ”we are not hungry” എന്ന പേരില്‍ സോഷ്യല്‍ മീഡിയകളിലടക്കം വ്യാപക ക്യാംപയിനാണ് ഫലസ്തീനികള്‍ തുടക്കമിട്ടിരിക്കുന്നത്.

 

 

Related Articles