Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിലെ ഇസ്ലാമിന്റെ ആവിര്‍ഭാവം-2

dffgh.jpg

ഇന്ത്യയിലേക്ക് കടന്നുകൂടിയ മുസ്‌ലിം ഭരണാധികാരികളെല്ലാം ഒരേ മാതൃക തന്നെയാണ് പിന്തുടര്‍ന്നിരുന്നത്. മഹ്മൂദ് ഗസ്‌നി,മുഹമ്മദ് തുഗ്ലക്ക് എന്നീ ഭരണാധികാരികള്‍ ഇന്ത്യന്‍ സമൂഹത്തിന്റെ മതപരമോ സാമൂഹികമോ ആയ ഘടനയെ മാറ്റാതെ തന്നെയായിരുന്നു മുസ്‌ലിം രാഷ്ട്രീയ മേഖലകളെ രാജ്യത്തിനകത്ത് വ്യാപിപിച്ചിരുന്നത്.

ഇസ്ലാം കടന്നു വരുന്നതിന് മുന്‍പുള്ള ഇന്ത്യ ജാതിവ്യവസ്ഥയില്‍ അടിമപ്പെട്ടുകിടക്കുകയായിരുന്നു. അത് സമൂഹത്തെ വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചിരുന്നു. ഈ ജാതി വ്യവസ്ഥയില്‍ നിലനിന്ന അസ്വസ്ഥതകളാണ് ഇസ്ലാമിലേക്ക് ആളുകളെ ആകര്‍ഷിച്ചത്. പിന്നീട് പടിപടിയായാണ് ഇസ്ലാം മതത്തിലേക്ക് ആളുകള്‍ കടന്നു വരാന്‍ തുടങ്ങിയത്.

വംശവും വര്‍ഗ്ഗവും അടിസ്ഥാനമാക്കി ജാതികള്‍ വേര്‍തിരിച്ചതിനാല്‍ തന്നെ അതില്‍ എതിര്‍പ്പുള്ളവരും ഇതിനെതിരെ പ്രതിഷേധിക്കുന്നവരും ഇസ്ലാമിലേക്ക് കടന്നു വന്നു. പല ജാതികളും കൂട്ടമായാണ് ഇങ്ങനെ കടന്നു വന്നത്. ഇസ്ലാം മുന്നോട്ടു വെക്കുന്ന സമത്വവും തുല്യതയും തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ഒരാളുടെ ജനനമായിരുന്നു അയാളുടെ ജാതി തീരുമാനിച്ചിരുന്നത്. പിന്നീട് മരണം വരെ അവര്‍ ജാതിയില്‍ തുടരുകയാണുണ്ടായിരുന്നത്. അതിനാല്‍ തന്നെ സമൂഹത്തിന്റെ താഴെതട്ടിലുള്ളവര്‍ക്ക് മേല്‍ത്തട്ടിലേക്കെത്താനോ ഉന്നത ജോലി നേടാനോ പഠനമോ ഒന്നും സാധ്യമല്ലായിരുന്നു. ഇത്തരക്കാര്‍ ഇസ്‌ലാമിലേക്ക് മാറിയപ്പോള്‍ അവര്‍ക്ക് ഉന്നത ജോലികള്‍ നേടാനും ബ്രാഹ്മണര്‍ക്ക് മാത്രം അനുമതിയുണ്ടായിരുന്ന പല അവസരങ്ങളും ലഭിച്ചു. അതുകൊണ്ടെല്ലാം നിരവധി പേരാണ് ഇസ്ലാമിലേക്ക് കൂട്ടമായി ഒഴുകിയെത്തിയത്.

ബുദ്ധിസമായിരുന്നു ഇന്ത്യന്‍ ഉപഭൂഖണ്ഢത്തില്‍ വളരെ സ്വാധീനമുണ്ടായിരുന്ന മറ്റൊരു മതം. എന്നാല്‍ ഇസ്ലാമിന്റെ ആവിര്‍ഭാവത്തോടെ ഇതും പതിയെ ഇല്ലാതാവുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. ആദ്യ ഘട്ടങ്ങളില്‍ ഇന്ത്യയില്‍ ജാതിവ്യവസ്ഥതകളില്‍ അതൃപ്തിയുള്ളവര്‍ ബുദ്ധ മതത്തിലേക്കാണ് മതപരിവര്‍ത്തനം നടത്തിയിരുന്നത്. പിന്നീട് ഇസ്ലാം കടന്നു വന്നപ്പോള്‍ ആളുകള്‍ ബുദ്ധമതം വിട്ട് ഇസ്ലാമിലേക്ക് കടന്നു വരാന്‍ തുടങ്ങി. ഇസ്ലാം ഇന്ത്യയില്‍ ബുദ്ധമതത്തെ ആക്രമിച്ച നശിപ്പിച്ചതാണെന്ന ആരോപണങ്ങള്‍ തികച്ചും തെറ്റാണ്.

ബുദ്ധന്മാര്‍ക്കെതിരെ മുസ്ലിംകള്‍ ആക്രമം നടത്തിയതായോ മുസ്ലിം ഭരണാധികാരികള്‍ക്ക് കീഴില്‍ ബുദ്ധ വിശ്വാസികള്‍ക്കെതിരെ അസഹിഷ്ണുത നിലനിന്നതായോ ഉള്ള യാതൊരു തെളിവും ചരിത്രത്തില്‍ കാണാന്‍ സാധിക്കില്ല. ഇസ്ലാമിലേക്ക് ആളുകള്‍ കൂട്ടമായി കടന്നുവന്നതിനു പിന്നില്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും എത്തിയ അധ്യാപകര്‍ക്ക് വലിയ പങ്കുണ്ട്. മുസ്ലിം പണ്ഡിതന്മാര്‍ ഇന്ത്യയിലുടനീളം സഞ്ചരിച്ച് ഇസ്ലാമിക അധ്യാപനങ്ങള്‍ ജനങ്ങളിലെത്തിച്ചു. ഇത്തരം പണ്ഡിതന്മാരില്‍ ഭൂരിഭാഗവും സൂഫി ആശയങ്ങളുള്ള മതപ്രബോധകരായിരുന്നു. ഇവരുടെ പ്രബോധനം ഉന്നത ജാതിക്കാര്‍ക്കിടയില്‍ മാത്രമല്ല ഒതുങ്ങി നിന്നത്.

അതിനാല്‍ തന്നെ ഇസ്ലാം ബലപ്രയോഗത്തിലൂടെയാണ് ഇന്ത്യയില്‍ പ്രചരിപ്പിച്ചതെന്ന വാദം ശരിയല്ല. അത്തരത്തില്‍ യാതൊരു തെളിവും എവിടെയും കാണാന്‍ സാധിക്കില്ല. ഇന്ത്യ ചരിത്രത്തിലെ അഭിവാജ്യ ഘടകമാണ് ഇസ്ലാം മതം. നിരവധി മതങ്ങളും-സംസ്‌കാരങ്ങളും ആചാരങ്ങളും നിലനില്‍ക്കുന്ന ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ ഇസ്ലാം മതത്തിന് അതിന്റേതായ സ്ഥാനവും പ്രാധാന്യവുമുണ്ട്. ഇസ്ലാമിന്റെ സമാധാനപരമായ പ്രബോധനത്തെ വളച്ചൊടിക്കാനും അതിനെ വളച്ചൊടിക്കാനുമാണ് ഇന്ന് ഇന്ത്യയില്‍ ഒരു വിഭാഗം ശ്രമിക്കുന്നത്. അതിനെ ശക്തമായി എതിര്‍ക്കുകയും അപലപിക്കുകയും ചെയ്യേണ്ടതുണ്ട്.

 

Related Articles